എന്തെന്നറിയാത്തൊരാരാധന

അ അ അ .... അ അ അ അ അ അ .... അ അ അ അ അ അ
അ അ അ അ അ അ ... അ അ അ.......അ അ അ...

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണ സ്വരം പാടി
സ്നേഹ മയൂരമേ നിൻ പദതാളം
ഞാൻ തേടുകയായിരുന്നു
ഇത്രനാൾ തേടുകയായിരുന്നു [എന്തെന്നറിയാ...]

പൂവുകൾ കൊഴിയാത്ത സ്വപ്നങ്ങൾ മായാത്ത (2)
പാർവ്വണ പ്രമദവനത്തിൽ
ആയിരം തോഴിമാരാലാപനം ചെയ്യും
അസുലഭരജനീ വനിയിൽ.......
കവികല്പനയുടെ മായാഗോപുര
നടയിൽ നീയെന്തേ മറഞ്ഞു നിന്നു.....[എന്തെന്നറിയാ.....]

ഇനിയും തുറക്കാത്ത പുൽക്കിളിക്കൂ‍ടു ഞാൻ (2)
നിനക്കായ് തുറന്നു തരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലിൽ
ചക്രവാകങ്ങളായ് പറന്നുയരാം.....
തൂവൽക്കനവുകൾ കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെ ഓമനിക്കാം.....[എന്തെന്നറിയാ....]
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Enthennariyathoraradhana

Additional Info

അനുബന്ധവർത്തമാനം