സിന്ദൂര തിലകാഞ്ചിതേ
സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ സ്വര-
സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
നിന്നലങ്കാരപൂജയ്ക്കു നട തുറക്കാൻ
കാത്തുനിൽക്കുന്ന തീർത്ഥാടകൻ
ഞാൻ ആരാധകൻ
സരിഗമ പധനിസ ഗരിസനിധപധനി
സരിസസ നിസനിനി ധനിധധ പധപപ
മപമമ ഗമഗഗ രിഗരിരി സരിസ
ഗരി മഗ പമ ധപ നിധ സനിരിസ ഗരി
സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
മതിലകത്തോ നീ ശ്രീലകത്തോ
കൃഷ്ണശിലയിലോ കാവ്യബിംബത്തിലോ
മതിലകത്തോ നീ ശ്രീലകത്തോ
കൃഷ്ണശിലയിലോ കാവ്യബിംബത്തിലോ
നിന്നറിവിൻ്റെ ഒരുതുള്ളി മധുരം രുചിച്ചൊരു
മൂകനാമെന്നന്തരംഗത്തിലോ
എവിടേ നീ എവിടേ (സിന്ദൂരതിലകാഞ്ചിതേ)
കർമകാണ്ഡങ്ങളും സ്വപ്നങ്ങളും
നിത്യചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ
എൻ കർമകാണ്ഡങ്ങളും സ്വപ്നങ്ങളും
നിത്യചണ്ഡികാഹോമാഗ്നിദ്രവ്യമല്ലോ
അതിൽനിന്നുമൊരുനുള്ളു സമ്പാദകുങ്കുമം
അടിയൻ്റെ നെറ്റിയിൽ തൊടുവിക്കണേ
അമ്മേ മൂകാംബികേ
സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ സ്വര-
സിന്ദൂരതിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
നിന്നലങ്കാരപൂജയ്ക്കു നടതുറക്കാൻ
കാത്തുനിൽക്കുന്ന തീർത്ഥാടകൻ
ഞാൻ ആരാധകൻ
സനിധപമഗരിസ സരിഗമപധ
മപധനിസരിനിസരിഗ
ധനിസരി പധനിസ മപധനി
ഗമപധ രിഗമപ സരിസ
ഗരിരിസ രിസസനി സനിധപ നിസഗരി
സിന്ദൂര തിലകാഞ്ചിതേ
രാഗകേയൂരഹാരാന്വിതേ
ആ ആ ആ ആ