എള്ളോളം മാരിക്കീറ്

എള്ളോളം മാരിക്കീറ്
കുന്നോളം മോഹക്കാറ്
മഞ്ഞിൽ പൈമ്പാൽ പെയ്യും മേട്ടിൽ മിന്നാരപൂ തുമ്പിൽ മിന്നാടും 
മിന്നാമിന്നി പൂവും ചൂടി
ചിങ്കാരപ്പൂന്തുമ്പീ നീ പാട്
ഹോ എള്ളോളം മാരിക്കീറ്

തന്താന താനമാർന്നു പിഞ്ചിളം ചിലം
ചിങ്കാരനിക്കരങ്കൾ താളമാകവേ
നെന്മേണി പൂത്തു കാവു പൂത്തു കാട്ടിലൂയലായ്
പുള്ളോർക്കുടങ്കൾ നിന്നൊടൊത്തു ചിന്തുപാടിയോ
നെന്മേണി പൂത്തു കാവു പൂത്തു കാട്ടിലൂയലായ്
പുള്ളോർക്കുടങ്കൾ നിന്നൊടൊത്തു ചിന്തുപാടിയോ
ഓ .....കൂടെവാ കാറ്റേ
ഹോ......എള്ളോളം മാരിക്കീറ്
ഹോ.....കുന്നോളം മോഹക്കാറ്

ചെന്താരികൾ കുരുന്നലിഞ്ഞ കുങ്കുമം
നെയ്യാമ്പലിൽ നിലാവണിഞ്ഞ ചന്ദനം
നിൻതാരുടൽ തിടമ്പിലെൻ കരങ്കൾ ചാർത്തവേ
കണ്ണന്റെ രാധ നിൻകടമ്പ് പൂവ് ചൂടിയോ
നിൻതാരുടൽ തിടമ്പിലെൻ കരങ്കൾ ചാർത്തവേ
കണ്ണന്റെ രാധ നിൻകടമ്പ് പൂവ് ചൂടിയോ...
ഹോ... തേടിവാ കാറ്റേ 

ഹോ......എള്ളോളം മാരിക്കീറ്
ഹോ.....കുന്നോളം മോഹക്കാറ്
മഞ്ഞിൽ പൈമ്പാൽ പെയ്യും മേട്ടിൽ മിന്നാരപൂ തുമ്പിൽ മിന്നാടും 
മിന്നാമിന്നി പൂവും ചൂടി
ചിങ്കാരപ്പൂന്തുമ്പീ നീ പാട്
ഹോ എള്ളോളം മാരിക്കീറ്
ഹോ......എള്ളോളം മാരിക്കീറ്
ഹോ.....കുന്നോളം മോഹക്കാറ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ellolam maarikkeeru

Additional Info

Year: 
1994

അനുബന്ധവർത്തമാനം