ശ്രീ പാർവതി പാഹിമാം - D

ആ....
ശ്രീ പാർവതീ പാഹിമാം ശങ്കരീ
ശ്രീ മംഗളകാരിണീ പാഹിമാം ഗൗരീ
ദീപങ്ങൾ ചൂഴും നിൻ ശ്രീപാദം തേടുന്നേൻ
നീയരുളുക സായൂജ്യം  ബ്രൊഹിഹിമ  ശൈലജ 
ശ്രീ പാർവതീ പാഹിമാം ശങ്കരീ
ശ്രീ മംഗളകാരിണീ പാഹിമാം ഗൗരീ
ആ....

പുലരൊളിയും ആതിരമഞ്ഞിൻ ജതിയും
നിൻ തങ്കത്തളയണിയും നറുചിരിയായ് 
ഹൃദയം നിറയും തിരുമധുരം നീ പാടും സംഗീതം
മഴയായ് മധുവായ് അമൃതലിയും ശ്രീരാഗം
ഉണ്ണികിടാവിവൾ  പൊൻപടി ഊയലിൽ
ചില്ലാട്ടമാടുമ്പോൾ
താനനനനാ...വാർമുകിലഴകേ
തനതിനനനാ‍...തേൻകനി ചൊരിയൂ
ഹരിഹരപ്രിയനേ നീ
സസ രിരി നിനി സ സ
പപ നിനി സ രി സാ

പൊന്മുരളികയിൽ ഏതോ വിണ്മതി തഴുകി
നറുതിങ്കൾ തളിരാലിലയതിലൊഴുകി 
പൊരുളായ് കനിവായ് നലമെഴുമൊരു
പാലാഴി തിര പാടീ
വനമായ് നിറവായ് കളമൊഴി
അതിൽ നീരാടി
ഉണ്ണിക്കിടാവിവൾ എൻമടി തൊട്ടിലിൽ
മയ്യുറങ്ങും നേരം
രാരിരരാരോ....പൂങ്കുയിലലിവേ
രാരീരരാരോ...തേൻമൊഴി പാടൂ
ഹരിഹരപ്രിയനേ നീ
സസ രിരി നിനി സ സ
പപ നിനി സ രി സാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree parvathi pahimam - D

Additional Info

Year: 
1994

അനുബന്ധവർത്തമാനം