ചില്ലുജാലകത്തിനപ്പുറം
ചില്ലുജാലകത്തിനപ്പുറം
വെണ്ണിലാക്കുടം തുളുമ്പിയോ
മഞ്ഞുപെയ്തു രാത്രി മുല്ലയിൽ
മഞ്ജുതാരകം വിരിഞ്ഞപോൽ
പാതിരാപ്പളുങ്കു ചിപ്പിയിൽ
തേനുറഞ്ഞു മുത്തുചിമ്മിയോ
ഓഹോഹോഹായ്ഹായ്
ചില്ലുജാലകത്തിനപ്പുറം
എന്നെ സ്വയം മറന്നു വീണയായ്
പിന്നെ നിൻ മാറിൽ വീണലിഞ്ഞു പാടവേ
തുഷാരമോ പരാഗമോ
നിറഞ്ഞതെൻ കിനാക്കളിൽ
ലാലലലാലാലലലാലലാ
അംഗങ്ങളീരാഗമന്ത്രങ്ങൾതൻ
കുഞ്ഞുതൂവൽ നീയുഴിഞ്ഞുവോ
ഓഹോഹോഹായ്ഹായ്
ചില്ലുജാലകത്തിനപ്പുറം
വെണ്ണിലാക്കുടം തുളുമ്പിയോ
ചില്ലുജാലകത്തിനപ്പുറം
ഇൻമേ സുഹാഗ്കെ ഗുലാബ് ഖിലേ
ഹം ഗുലാബോംമെ ദിൽ കെ.. കരേ
കണ്ണിൽ മദം വിരിഞ്ഞ കാറ്റുപോൽ
ധിനക്ധിൻ ധിനക് പദങ്ങളാടവേ
മലർക്കുടം മലർന്നപോൽ
കവിൾത്തടം തുടുത്തുപോയ്
മലർക്കുടം മലർന്നപോൽ
കവിൾത്തടം ഹായ് തുടുത്തുപോയ്
ലാലലലാലലലലലാലലാ
ചന്ദ്രോത്സവത്തിന്റെ പൂപ്പന്തലിൽ
മുന്തിരിച്ചാറുനിറഞ്ഞുപോയ്
ഓഹോഹോഹായ്ഹായ്
ചില്ലുജാലകത്തിനപ്പുറം
വെണ്ണിലാക്കുടം തുളുമ്പിയോ
മഞ്ഞുപെയ്തു രാത്രി മുല്ലയിൽ
മഞ്ജുതാരകം വിരിഞ്ഞപോൽ
പാതിരാപ്പളുങ്കു ചിപ്പിയിൽ
തേനുറഞ്ഞു മുത്തുചിമ്മിയോ
ഓഹോഹോഹായ്ഹായ്
ചില്ലുജാലകത്തിനപ്പുറം