മഞ്ഞിൻ മയൂരി
മഞ്ഞിൻ മയൂരീ
മിഴിപീലിയൊന്നാടി നീ
കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ
കണ്ണീർ മൗനം നീയും
മഞ്ഞിൻ മയൂരീ
മിഴിപീലിയൊന്നാടി നീ
കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ
കണ്ണീർ മൗനം നീയും
[ മഞ്ഞിൻ മയൂരി
ആരാരോ ആരീരാരോ
താരാട്ടുപാടി ഞാൻ
നിന്നെ ചായാട്ടുമാരോമലേ
താരാട്ടുപാടി ഞാൻ
നിന്നെ ചായാട്ടുമാരോമലേ
[മഞ്ഞിൻ മയൂരി
ഇസ്ലാം മതാനുസാരമായ ജീവിതം
അള്ളാഹുവിന്റെ നാമമേറ്റ മാനസം
എന്നെന്നുമെന്നോവനേ
റബ്ബിൻ തൗഫീഹിന്നാധാരമേ
നീയെന്റെ ജീവാംശമായ്
നീണാൾ നിറം ചാർത്തുവാൻ
ആരാരിരാരാരിരോ
[ മഞ്ഞിൻ മയൂരി
എന്നോ മറന്നുപോയ
രാജധാനിയിൽ
ഇന്നെൻ കിനാവിൽ വന്ന കുഞ്ഞുപാദുഷേ
പൂവാകുരുന്നെങ്കിലും
ഉളളം നോവാതിരുന്നീടുവാൻ
ഉമ്മായ്ക്കൊരുന്മാദമായ്
ഉല്ലാസമേറിടുവാൻ
ആരാരിരാരാരിരോ
[ മഞ്ഞിൻ മയൂരി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjin mayoori
Additional Info
Year:
1994
ഗാനശാഖ: