ഇടവഴിയോരത്തെ സുന്ദരി

ഇടവഴിയോരത്തെ സുന്ദരീ
പതിനാലാംരാവിലെ ചന്ദ്രിക നീ 
നറുനിലാപ്പാലോലും കുളിരിന്റെ മന്ദാരം
ചൊടികളിൽ ചിരിയുടെ ചിലങ്കകൾ ചാർത്തി
ഇടവഴിയോരത്തെ സുന്ദരീ

ഇതൾ വിരിയുംപോലെ നീ ചിരിക്കുമ്പോഴും 
ഈണം നിൻ ചുണ്ടിൽ ലയിക്കുമ്പൊഴും
സുബർക്കത്തിൻ ദ്വീപിലെ 
അനാറിന്റെ പൂവിനെ
മാമരക്കൊമ്പിലെ പൂങ്കുയില്‍പ്പെണ്ണിനും 
നാണം നാണം താമരേ
(ഇടവഴി...)

നുണക്കുഴിയോ ഖൽബിൻ 
തേൻ രസക്കുമ്പിളോ
അന്നം നീന്തും നിൻ മിഴിപ്പൊയ്കയോ
മണവറയ്ക്കുള്ളിലെ അറവന താളമോ
മാപ്പിളപ്പാട്ടിലെ മാദകഭാവമോ 
ഏതോ ഏതോ മാസ്മരം

ഇടവഴിയോരത്തെ സുന്ദരീ
പതിനാലാംരാവിലെ ചന്ദ്രിക നീ 
നറുനിലാപ്പാലോലും കുളിരിന്റെ മന്ദാരം
ചൊടികളിൽ ചിരിയുടെ ചിലങ്കകൾ ചാർത്തി
ഇടവഴിയോരത്തെ സുന്ദരീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idavazhiyorathe sundari

Additional Info

Year: 
1994

അനുബന്ധവർത്തമാനം