മറിമാൻ മിഴി

തന തന്തന താനാ തന്തന താനാതന താനാ തന്തന
തന തന്ത താനാ തന്തന
താനാനാനോ
മറിമാൻമിഴി മൊഞ്ചൊട് മിഞ്ചണ്
ചെറു തേൻമൊഴി പുഞ്ചിരി കൊഞ്ചണ്
തങ്കച്ചൊടി രണ്ടും തൊട്ടത് ചെങ്കുങ്കുമമോ
തന തന്തന താനാ തന്തന താനാതന താനാ തന്തന
തന തന്ത താനാ തന്തന
താനാനാനോ
മാരന്റെ ഇടത്തേ അരികില് ചേലഞ്ചണ പൊന്നും കിളിയുടെ
ചാരത്തതികലശല് കൂട്ടണ് രാസംഗമമോ
മറിമാൻമിഴി മൊഞ്ചൊട് മിഞ്ചണ്
ചെറു തേൻമൊഴി പുഞ്ചിരി കൊഞ്ചണ്
തങ്കച്ചൊടി രണ്ടും തൊട്ടത് ചെങ്കുങ്കുമമോ
മാരന്റെ ഇടത്തേ അരികില് ചേലഞ്ചണ പൊന്നും കിളിയുടെ
ചാരത്തതികലശല് കൂട്ടണ് രാസംഗമമോ
          [മറിമാൻമിഴി...
ആയിരമായിരമാശകളങ്ങനെ പാശികൾ കോർത്തു വരുന്ന കിനാവിന് ചാരുതയേറ്റത് ഇംബ നിലാതളിരേ പെണ്ണേ
ആയിരമായിരമാശകളങ്ങനെ പാശികൾ കോർത്തു വരുന്ന കിനാവിന് ചാരുതയേറ്റത് ഇംബ നിലാതളിരേ പെണ്ണേ
മാതകരാവുപളുങ്കിന് പിന്നിലൊരേകമൊരുങ്ങി വിരുന്നു വരുന്നതു
കണ്ടു കൊതിച്ചു പളുങ്കുമണി കുയിലേ മയിലേ
മാതകരാവുപളുങ്കിന് പിന്നിലൊരേകമൊരുങ്ങി വിരുന്നു വരുന്നതു
കണ്ടു കൊതിച്ചു പളുങ്കുമണി കുയിലേ മയിലേ
            [ മറിമാൻമിഴി
ആയിരമായിരമാശകളങ്ങനെ പാശികൾ കോർത്തു വരുന്ന കിനാവിന് ചാരുതയേറ്റതിലിംബ നിലാതളിരേ പെണ്ണേ
മാതകരാവുപളുങ്കിന് പിന്നിലൊരേകമൊരുങ്ങി വിരുന്നു വരുന്നതു
കണ്ടു കൊതിച്ചു പളുങ്കുമണി കുയിലേ മയിലേ
രാവറയിൽ മണവാളൻ വരുന്നേരം
കന്നികുളിരേ നീയൊരു നാണപ്പൂ
പാൽപഴതേൻകിണ്ണം
ചോരുന്നനേരം
മാൻ മിഴിയേ ഞങ്ങൾ ചോദിപ്പൂ
പോലല്ലി പോലല്ലി ആടുന്നതെന്തേ
നീർമിഴികോണിലീ വീർപ്പരരണ്ടും
വാർമുല്ലപൂമൊട്ടും തേനിറ്റുംചുണ്ടും
മാരന്റെപൂമുത്തം തേടുന്നനേരം
കാണാനിധി കണ്ടെത്തുംവരെ വീണക്കിളി ഈണം തിരയും കാർക്കുന്തലിനുളളിൽ വിരിയണ നീലാബരമേ
       [ മറിമാൻമിഴി
ലാളനതൻമുത്തും പൊന്നുംചൂടും രാവിൽ
ലോലതളിരേ അല്ലി ചുണ്ടത്തും
പൂങ്കവിൾ കുങ്കുമ പാടത്ത് തുള്ളും
കാൽകുഴൽ പൂചുഴൽ തുമ്പത്തും
നീർമുത്തും പേസത്തും ഹാർമെത്തും പെണ്ണേ
ആനന്ദ തുഞ്ചത്ത് നീയെത്തും കണ്ണേ
ആരംഭകാരുണ്യ തേൻ കൈയ്യലാളെ ആദ്യത്തെ രാമഞ്ചം തേടുന്നു നിന്നെ
കയ്യും ഇളമെയ്യും മദരസ ശയ്യാസുഖമേകും സമയം പുയ്യാപ്പളനെയ്യും പലപല കയ്യാങ്കളിയും
          [ മറിമാൻമിഴി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Marimaanmizhi

Additional Info

Year: 
1994

അനുബന്ധവർത്തമാനം