അക്കരെ ഇക്കരെ
അക്കരെ ഇക്കരെ
പൂക്കളം കണ്ടുവോ
അക്കരെ ഇക്കരെ
പൂക്കളം കണ്ടുവോ
സ്നേഹബിന്ദു രാഗിവെച്ച മുത്തുമായ്
മേഘരാഗമാല തേടിവന്ന വെൺനുരയ്ക്കുമക്കരെ
[അക്കരെ.....
ആഹഹ ലാലാലാ ലാലാലാ ആഹാഹാ
ആ...ലാലാലാ ആഹാഹാ ആഹാഹാ
ഇന്നലെ കടന്നുവന്ന പ്രേമ പരിഭവം
കണ്ടു കണ്ടു കൺനിറഞ്ഞു മൗനനൊമ്പരം
ഇന്നലെ കടന്നുവന്ന പ്രേമ പരിഭവം
കണ്ടു കണ്ടു കൺനിറഞ്ഞു മൗനനൊമ്പരം
നീയെന്നുമെന്നിലെയ്ത മുൾമുനയ്ക്കുമപ്പുറം
തൊട്ടു തൊട്ടു തൊട്ടിരുന്നു
മെയ്മറന്ന രാത്രിയിൽ
ജാലകം തുറന്നു നമ്മളുള്ളറിഞ്ഞതില്ലയോ
നാടകങ്ങളാടിയാടി പൂമെയ് പുണർന്ന രാവിൻ
[ അക്കരെ ....
ചന്ദനം കടഞ്ഞുവെച്ച മഞ്ചമില്ലയോ
പ്രേമപാനപാത്രമിന്ന് നുര പതഞ്ഞുവോ
ചന്ദനം കടഞ്ഞുവെച്ച മഞ്ചമില്ലയോ
പ്രേമപാനപാത്രമിന്ന് നുര പതഞ്ഞുവോ
ആയിരം കിടാങ്ങൾനമ്മെ ആനയിപ്പതില്ലയോ
പള്ളിമേട പൊന്നണിഞ്ഞ ദീപമാലയില്ലയോ
ദൈവനാമമേറ്റു നമ്മൾ ഒന്നുചേർന്നതല്ലയോ
ഒന്നുമില്ലയെങ്കിലും കിനാക്കളോടി വന്നരാവിൻ
[അക്കരെ....
ഏഹേ... ആഹാ..ലലാ..
ഓ... ഹോഹോഹോ... ഓ...ഓ..ഓ ഏഹേഹേ ലലാല്ലാ... ഓഹോഹോ ലലാ ലലാല്ലാ...