നീ കാണുമോ - M

നീ കാണുമോ തേങ്ങുമെൻ ഉൾക്കടൽ
സഖീ നീയറിയുമോ വിങ്ങുമീ ഗദ്ഗദം
വെറുതെ എന്നാലും ഓർമ്മ വന്നെൻ മിഴി  നിറഞ്ഞൂ
മിണ്ടുവാൻ കൊതിയുമായെൻ കരൾ പിടഞ്ഞു

എൻ വാക്കുകൾ വാടി വീണ പൂക്കളായി
മൂകസന്ധ്യയിൽ അന്യനായി മാറിഞാൻ (2)
കൂടണഞ്ഞു കതിരുകാണാക്കിളി
എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങൾ  ( നീ കാണുമോ)

പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാൻ
വിരഹരാത്രി തൻ പാതിരാച്ചിന്തു ഞാൻ (2)

ഒന്നു കേൾക്കൂ ജീവിതം പോയൊരീ
പാഴ്മുളം തണ്ടിലെ നൊമ്പരങ്ങൾ   (നീ കാണുമോ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9.33333
Average: 9.3 (3 votes)
Nee kaanumo - M

Additional Info

Year: 
1997