എത്ര നേരമായ് ഞാൻ

എത്ര നേരമായ് ഞാൻ കാത്തു കാത്തു നിൽപ്പൂ
ഒന്നിങ്ങു നോക്കുമോ വാർത്തിങ്കളേ (2)
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ  (എത്ര നേരമായ്)

നിൻ മാളികയിൽ വാഴുമ്പോഴും ആമ്പലിനോടു നീ ഇണങ്ങിയില്ലേ(2)
ചന്ദ്രികയോളം വളരുമ്പോഴും രമണന്റെ കൂടെ നീ ഇറങ്ങിയില്ലേ
വാർമുകിലിൻ പൂങ്കുടിലിൽ മിണ്ടാതെ നീ ഒളിഞ്ഞതെന്തേ ( എത്ര നേരമായ്)


വെറുതെ ഇനിയും പരിഭവരാവിൻ മുഖപടമോടെ മറയരുതേ  (2)
വൃശ്ചികക്കാറ്റിൻ കുളിരും ചൂടി ഈ മുഗ്ദ്ധരാവിൽ ഉറക്കമായോ
എഴുന്നേൽക്കൂ പ്രാണസഖീ എതിരേൽക്കാൻ ഞാൻ അരികിലില്ലേ (എത്ര)