കിലുകിലെ കിണുങ്ങിയും

കിലുകിലെ കിലുങ്ങിയും
 കണിച്ചെപ്പിൽ കുണുങ്ങിയും വാ വാ .
മണിചിത്ര കൊലുസിന്റെ
 മണിമുത്തിൽ മിനുങ്ങി വാ വാ
സുഗതസ്വപ്നങ്ങളിൽ
പ്രണയ ഹംസങ്ങളായ്
ചിറകു നീർത്തുന്നുവോ
ഹൃദയസങ്കൽപമേ നിൻ
സുരഭില സുഗന്ധമെൻ
 അധരം നുകരും മെല്ലെ
        [ കിലുകിലെ....
ചില്ലോളം കളിയാടും പുഴ പോലെയെൻ
ഉൾത്താരിൽ ഉലയുന്ന നവരാഗമേ
നിൻ മാറിലൊരു നാഗ നഖലേഖയായ്
ശ്രീരാഗ ശ്രുതിതേടി തുഴയുന്നു ഞാൻ
വെൺചിരാതിന്റെ വർണ്ണ നാളങ്ങൾ നെഞ്ചിൽ പൂക്കുമ്പോൾ
പൊൻ കിനാവിന്റെ ഇന്ദ്രജാലങ്ങൾ തേടും സന്ധ്യയിൽ
പാടുകില്ലേ ശ്രീലരാഗം
        [കിലുകിലെ....
മാലേയ മഴവീഴും ജലധാരയിൽ
മധുമാസ രാവിന്റെ
മലർ വീണയിൽ
ആരാരുമറിയാതെ അലയാടുവാൻ
അനുരാഗ ശലഭം ഞാൻ അണയുന്നുവോ
ഹാരഹാരങ്ങൾ തങ്കദീപങ്ങൾ 
താനെ കത്തുമ്പോൾ
രാഗഭാവങ്ങൾ ലാസമോഹങ്ങൾ
ഗാനം മൂളവേ പാടുകില്ലേ ദേവഗീതം
       [ കിലുകിലെ .....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukile kinungiyum

Additional Info

Year: 
1995