പരിഭവമോടെ നിറമിഴിയോടെ - M

പരിഭവമോടെ നിറമിഴിയോടെ 
പകലും പൊലിയുന്നൂ 
ഇരുളായലിയുന്നൂ 
നിറവാർമുകിലായുരുകും മനസ്സിൽ 
പൊഴിയാമഴ പെയ്തൊഴിയുന്നൂ 
പരിഭവമോടെ നിറമിഴിയോടെ 
പകലും പൊലിയുന്നൂ 

കാതരമേതോ കുയിലിൻ പാട്ടും 
പാഴ്ശ്രുതിയാവുന്നൂ 
നെഞ്ചിൽ നിലാവായ് നിറയും നോവിൻ 
പാടുകൾ ചൂടുന്നൂ 
ഒരു കുളിർവാക്കിൻ ഇളനീർ മധുരം 
പകരാൻ വരുമോ വീണ്ടും 
പരിഭവമോടെ നിറമിഴിയോടെ 
പകലും പൊലിയുന്നൂ 

ഓർമ്മകൾ നീറും മനസ്സിൽ മൗനം 
സാന്ത്വനമാവുന്നൂ 
നീറി നുറുങ്ങും നിറുകിൽ സ്നേഹം 
ചന്ദനമാവുന്നൂ 
അണിവിരലാൽ നീ തഴുകും നേരം
ഹൃദയം പൂവാകുന്നൂ

പരിഭവമോടെ നിറമിഴിയോടെ 
പകലും പൊലിയുന്നൂ 
ഇരുളായലിയുന്നൂ 
നിറവാർമുകിലായുരുകും മനസ്സിൽ 
പൊഴിയാമഴ പെയ്തൊഴിയുന്നൂ 
പരിഭവമോടെ നിറമിഴിയോടെ 
പകലും പൊലിയുന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paribhavamode niramizhiyode - M

Additional Info

Year: 
1995