പുലർവെയിൽ പൊന്നണിഞ്ഞും

പുലർവെയിൽ പൊന്നണിഞ്ഞും
പുതുമോടി ചാന്തണിഞ്ഞും
വരവായ് വള്ളുവനാട്ടിൻ പൂക്കാലം
നിഴലണിക്കാവിലെ പഴമുറ പൂരമായ്
തിരുവരങ്കൻ വരും
തുടിയിലെ താളമായ്
വരുനീ മേടപൂങ്കാറ്റേ
           [ പുലർവെയിൽ....
അണിവാൽ തോരണങ്ങൾ
മണിമേഘചാമരങ്ങൾ
അഴകിൻ ആലവട്ടങ്ങൾ
അണിവാൽ തോരണങ്ങൾ
മണിമേഘചാമരങ്ങൾ
അഴകിൻ ആലവട്ടങ്ങൾ
ഇളനീർ പൂക്കുലയുണ്ടേ
നിറനാഴി ചന്തവുമുണ്ടേ
ഉടവാളൂരിയുറയും തിരുതേവി കോമരമുണ്ടേ
മനസിൻ ഉത്സവനാളല്ലേ
പുലരാതിരുനാളല്ലേ
          [ പുലർവെയിൽ ...
കസവാൽ കോടിചുറ്റി
കണികൊന്ന പൂവിടർത്തി
പുഴതൻ പുല്ലുമേടുകൾ
കസവാൽ കോടിചുറ്റി
കണികൊന്ന പൂവിടർത്തി
പുഴതൻ പുല്ലുമേടുകൾ
മറിമാൻ കണ്ണുകളോടെ
മാംഗല്യ കുങ്കുമമോടെ
മഴവിൽ പെൺമണിയാടും
തുളുനാടൻ കുമ്മികളുണ്ടേ
മനസിൽ ഉത്സവനാളല്ലേ
പുലരാതിരുനാളല്ലേ
           [ പുലർവെയിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularveyil ponnaninjum

Additional Info

Year: 
1995