കണ്ണിൽ കുഞ്ഞുകനവിൽ

കണ്ണില്‍ കുഞ്ഞുകനവിന്‍ 
കൂടു മെനയും പൈങ്കിളീ
കാതില്‍ മഞ്ഞുമൊഴിയായ് 
പ്രേമകഥകള്‍ ചൊല്ലിടാം
കണ്ടു ദൂരെ കണ്ടു 
രാഗമുകിലില്‍ ചന്ദ്രനെ
കണിയായ് എന്റെ കനവില്‍ 
വന്നു വിരിയും മാരനെ
(കണ്ണില്‍...)

ആകാശത്തെ കുളിര്‍ത്താരകള്‍ 
വര്‍ണ്ണത്തളിര്‍ നൂലില്‍ 
മലര്‍ കോര്‍ക്കും രാത്രിയില്‍
എന്നുള്ളിലെ തളിര്‍ച്ചില്ലയില്‍ 
സ്വപ്‌നശലഭങ്ങള്‍ ശ്രുതി മീട്ടും മാത്രയില്‍
മഴവില്‍ച്ചിറകോലും മണ്‍‌തോണിയുമായ്
മനസ്സിൽ തുഴയേന്തി വരവായ് ഇതിലേ
മായികമോഹനചന്ദഗന്ധമണിഞ്ഞൊരു 
ഗന്ധര്‍വ്വൻ
(കണ്ണില്‍...)

എന്നുള്ളിലെ മധുശാലയില്‍ 
സ്‌നേഹസ്വരം മീട്ടി പദം പാടും ഗായകന്‍
ഞാന്‍ നീര്‍ത്തുമീ ദലശയ്യയില്‍ എന്നെ
പുണര്‍ന്നാമ്പല്‍ക്കുട നീര്‍ത്തും ലോലുപന്‍
അനുരാഗിലമാം സംഗീതവുമായ്
അലയാടുമൊരെന്‍ ലയവീണകളില്‍
പൊന്‍‌വിരല്‍ കൊണ്ടൊരു സുശ്രുതി മീട്ടിയ 
ബന്ധുരഗന്ധര്‍വ്വന്‍
(കണ്ണില്‍...) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannil kunjukanavil

Additional Info

Year: 
1995

അനുബന്ധവർത്തമാനം