പാടും നാം വീരരണഗീതങ്ങൾ

പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ
നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ്
എന്നെന്നും ഒന്നൊന്നായ് മുന്നേറാം
പോരു ഈരണാങ്കണങ്ങളിൽ
പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ

ധർമ്മഭടരായ് നമ്മൾ കാത്തിടുകയാണെന്നും
കർമ്മപരിപാകത്താൽ മാതൃഭൂമിയെ
ഏതനീതിയും ഏതശാന്തിയും ഏതധർമ്മവും തച്ചുടച്ചു നാടുകാക്കും
നിങ്ങളല്ലയോ പുണ്യശാലികൾ ചോരചിന്തുമീ
ധീരനായകർ
പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
      
ജാതിമത വൈരങ്ങൾ തീമഴകളായ് നാടിൻ
സ്നേഹലയ സംസ്കാരം ചാമ്പലാക്കവേ
ഏതിരുട്ടിലും തൂവെളിച്ചമായ് വെട്ടമൂട്ടുവാൻ
നമ്മൾ ഭാരതാബ പെറ്റൊരേകസോദരർ
നീതിപാലരായ്  മുന്നിൽനിൽക്കണം
നന്മ കാക്കുവാൻ
       
പാടും നാം വീരരണഗീതങ്ങൾ
അടരാടും നാം ധീരയുവയോദ്ധാക്കൾ
പൊന്തിവരുമാവേശം ചിന്തിയൊഴുകാൻ
നെഞ്ചിലൊരു തീപ്പന്തം ഏന്തി വരവായ്
എന്നെന്നും ഒന്നൊന്നായ് മുന്നേറാം
പോരു ഈരണാങ്കണങ്ങളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Paadum naam veerarana geethangal