മഞ്ഞൾക്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയിൽ

മഞ്ഞൾക്കുങ്കുമം തൊട്ടെന്തിനിന്നും സന്ധ്യയിൽ
പരിമളം പകരുമീ പരിഭവമലരായ് നീ
ഇന്ദുകല തോൽക്കും നിന്നെ മഞ്ഞമലർ നൂലാലെൻ
നെഞ്ചിലെയമ്പല മണ്ഡപനടയിൽ വധുവാക്കും ഞാൻ
കുരവയും കുഴലുമായ് കിളിമകളേ വായോ
ശുഭമെഴും നിമിഷമായ് ഇതുവഴിയേ വായോ (മഞ്ഞൾക്കുങ്കുമം..)

ചില്ലുമണി കാതിലിട്ടും ചിരിവളയാൽ തൃത്താളമിട്ടും
കരളിൽ ഞാനുണരവേ
പീലിമുടിത്തുമ്പുലച്ചും പുതുമലരെല്ലാം കോർത്തു വെച്ചും
കനവുകൾ തെളിയവേ
ശംഖുഞൊറി ചാർത്തുമീ പൂം പുടവയിൽ
ചന്ദ്രമണി കോർക്കാമീ പൂമ്പുലരിയിൽ
അരമണിയിളകിയ കളരവമൊഴുകിയ വെണ്മേഘം (മഞ്ഞൾക്കുങ്കുമം...)

കോലമിടും കൈക്കുരുന്നാൽ കുളിരണിയിക്കും നെഞ്ചിനുള്ളിൽ
ഒരു സ്വരം സുഖകരം
പൊൽത്തളകൾ ചാർത്തിയാടും ലയമധുരം കേട്ടു കാതിൽ
അനുപദം അനിതരം
മന്ത്രജപമുണരും നിൻ ചുണ്ടിണകളിൽ
മാരലയമണിയും നിൻ മിഴിയിമയിൽ
ശതദള തുളസികൾ വിരിയുമൊരസുലഭ സംഗീതം (മഞ്ഞൾക്കുങ്കുമം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjal Kumkumam

Additional Info

അനുബന്ധവർത്തമാനം