കിലുകിലുങ്ങിയോ

കിലുകിലുങ്ങിയോ കരളിനുള്ളിലെ 
പ്രണയനൂപുരങ്ങൾ...പതിയെ
ലയവിലോലമായ്...മനസ്സു മൂളിയോ
ശ്രുതിമറന്നൊരീണം...വെറുതെ

നീയും ഞാനും നിളമിണയായ് വീഴുമ്പോഴും
കാറ്റിൻചുണ്ടിൽ കളമുരളിക മൂളുമ്പോഴും
കുറുകുമിനിയുമുയിരിൽ മണിമുകിൽ പ്രാവുകൾ
മർമ്മരം...തരളമായ് കുളിരേൽക്കാൻ
(കിലുകിലുങ്ങിയോ...)

മായാമൗനം...മധുകണമായ് പെയ്യുമ്പോഴും
മാറിൽ മെല്ലെ...തുടുവിരലാൽ നുള്ളുമ്പോഴും
വിടരുമിനിയുമുടലിൽ...കുനുകുളിർ നാമ്പുകൾ
വരൂ വരൂ...പുളകമായ് ഇളവേൽക്കാൻ
(കിലുകിലുങ്ങിയോ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukilungiyo

Additional Info

Year: 
1994

അനുബന്ധവർത്തമാനം