പൊൻതാലം തുളുമ്പിയോ

പൊൻതാലം തുളുമ്പിയോ 
മിന്നാട്ടം മിനുങ്ങിയോ
മേഘരാഗ മാലചാർത്തുമുളളിലേകിന്നരം തങ്കനൂപുരം കൊരുക്കുമെന്നിലേ കൗതുകം
പാടാൻവാ പകൽപക്ഷിയായ്
ചാഞ്ചാടാൻ കണിതുമ്പിയായ്

ദൂരതീരങ്ങളിൽ ഏതോ പാട്ടിൽ പ്രേമപഞ്ചാമൃതം
നൂറു വർണ്ണങ്ങളിൽ ആരോ ചാർത്തും
ലോല നീലാഞ്ജനം
തെന്നണിതെന്നലൂയലിൽ മെല്ലെ ഉല്ലാസമായ്
ചിച്ചിലചില്ലു പന്തലിൽ കൊച്ചു പൂമ്പൈതലായ് 
താലോലം സ്വരം തരാം മിന്നാരം നിറഞ്ഞിടാം
കരളിലയിയമധുരമരുളുമമൃതകണികയുരുകിയൊഴുകവേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ponthalam thulumbiyo

Additional Info

Year: 
1993

അനുബന്ധവർത്തമാനം