അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം
നീഹാരമണിഹാരമായ്
മോഹമുകുളങ്ങളായ്
(അന്തിക്കാറ്റിൻ..)
രാത്രിമഴ പൂത്ത തീരങ്ങളിൽ
പൊന്നോളങ്ങൾ പൂ മൂടുമ്പോൾ
നിന്നിലെൻ മൌനമലിയുന്നുവോ
പിന്നെ എൻ ഗാനമുണരുന്നുവോ
(രാത്രിമഴ.. )
പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം
ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം
മെയ്യാകെ നനയുന്നുവോ
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം
കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ
നക്ഷത്രങ്ങൾ താണാടുമ്പോൾ
പൂനിലാവിന്റെ പുഴ പാടിയോ
പൂങ്കിനാവിന്റെ ഇഴ പാകിയോ
(കുഞ്ഞുമുഖിൽ.. )
നെഞ്ചിൽ കേൾക്കാമോ മോഹക്കൂടാരം
കാതിൽ മൂളാമോ ചെല്ലക്കിന്നാരം
രാഗമധുരാമൃതം
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം
നീഹാരമണിഹാരമായ്
മോഹമുകുളങ്ങളായ്
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും
പീലിത്തൂവൽ തുന്നും നീലയാമം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anthikkaattin kaiyyil