ഒരു മൗനമായ് (F)
ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി
മിഴി ചില്ലയിൽ നൊമ്പരം
ഒരു മൗനമായ് പിന്നെയും വന്നു തേങ്ങി
മിഴി ചില്ലയിൽ നൊമ്പരം
ഉതിർ തൂവലിൻ ചുണ്ടിലും ഗ്രീഷ്മ ദാഹം
വരൾ ചാലുകൾ തേടിയോ..
[ഒരു മൗനമായ്.....
ശരതിങ്കളിൻ പൊയ്കയിൽ പോയകാലം
നിഴൽ തോണിയിൽ വന്ന നേരം
ശരതിങ്കളിൻ പൊയ്കയിൽ പോയകാലം
നിഴൽ തോണിയിൽ വന്ന നേരം
മനസിൻ ചൊടിയിൽ മധുരം നുണയാൻ
കുറേ ഓർമ്മകൾ മാത്രം
[ഒരു മൗനമായ് ...
ചിരിക്കൂട്ടിലെ കണ്ണുനീർ മൈന വീണ്ടും
ചിലയ്ക്കാത്തൊരീ പാതയോരം
ചിരിക്കൂട്ടിലെ കണ്ണുനീർ മൈന വീണ്ടും
ചിലയ്ക്കാത്തൊരീ പാതയോരം
എരിയും വെയിലിൻ
ചുടുമൺകുടിലിൽ
നെടുവീർപ്പുകൾ മാത്രം
[ഒരു മൗനമായ്.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Oru maunamay
Additional Info
Year:
1994
ഗാനശാഖ: