തങ്കക്കടമിഴി
തങ്കകടമിഴി നൽകും കമലദളം
മന്ദസ്മിത മൊഴി പകരും പ്രണയ സുഖം
നാദസ്വര കല്ലോലങ്ങൾ
പാദസരമണിയും നേരം
കേളീ മലർവനി പീലിവിടർത്തുകയായ്
[തങ്കക്കടമിഴി...
സന്ധ്യാരാഗം നിന്നെ നോക്കി
സംഗീത പൂത്താലം നീട്ടി
മുത്തും പൊന്നും പെയ്തേ പോകുമ്പോൾ
സന്ധ്യാരാഗം നിന്നെ നോക്കി
സംഗീത പൂത്താലം നീട്ടി
മുത്തും പൊന്നും പെയ്തേ പോകുമ്പോൾ
മൃദുമേനി പൂവിന്റെ കുളിരാളും താരുണ്യം തരളിതമായ്
അഞ്ജന മിഴികളിൽ അമ്പിളി വിടരും
സുന്ദര സുരഭില മംഗള നിമിഷമിതാ
[തങ്കക്കടമിഴി...
മന്താരങ്ങൾ നിന്നെ പോലെ
മംഗല്യപൂ മാറിൽ ചാർത്തി
മൂത്തം നൽകാൻ മുന്നിൽ നിൽക്കുമ്പോൾ
മന്താരങ്ങൾ നിന്നെ പോലെ
മംഗല്യപൂ മാറിൽ ചാർത്തി
മൂത്തം നൽകാൻ മുന്നിൽ നിൽക്കുമ്പോൾ
മയിലാടും കുന്നത്ത് കുടമാറും നേരത്ത്
കതിരൊളി പോൽ
ചന്ദനവിശറികൾ അടിമുടി വീശും
സുന്ദര സുരഭില സംഗമ നിമിഷമിതാ
[തങ്കക്കടമിഴി...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thankakadamizhi
Additional Info
Year:
1997
ഗാനശാഖ: