നീലരാവിൽ

നീലരാവിൽ ഇന്നു നമ്മൾ പാടിയാടണം

ഓയ് റോമിയോ ഹോ ജൂലിയറ്റ് ഹോ

ചില്ലു ഗ്ലാസിനുള്ളിൽ വീണ തുമ്പിയാകണം

മേനികൾ പൂക്കണം

സിരാ പടങ്ങൾ തോറുമിന്ന് ഹർഷമായ്

നിലാവ് പൂത്ത് മിന്നിടുന്ന പോലാകണം

ശൃങ്കാര ദാഹമോടെയിന്ന് പാടണം 

കമോൺ ലവ് ലീ

           [നീലരാവിൽ...

സ്വർണ്ണ വീണ മിട്ടിയൊന്ന് പാടിടാം

മെയ്യിൽ ഉമ്മകൊണ്ട് മൂടി മെല്ലെ തേടിടാം

സ്വർണ്ണ വീണ മിട്ടിയൊന്ന് പാടിടാം

മെയ്യിൽ ഉമ്മകൊണ്ട് മൂടി മെല്ലെ തേടിടാം

ഹംസങ്ങളായ് ഇളം സ്വപ്നങ്ങളായ്

സ്വർഗ്ഗങ്ങളിൽ പൂക്കും പുഷ്പങ്ങളായ്

ഇഴുകാതെ മെല്ലലിഞ്ഞിടാം

        [നീലരാവിൽ....

കർണ്ണികാര പൂക്കൾ ചൂടിയാടിടാം തമ്മിൽ

ഇഴുകി ഇഴുകി ഇഴുകിയൊന്നു ചേർന്നിടാം

കർണ്ണികാര പൂക്കൾ ചൂടിയാടിടാം തമ്മിൽ

ഇഴുകി ഇഴുകി ഇഴുകിയൊന്നു ചേർന്നിടാം

മോഹങ്ങളായ് ദാഹങ്ങളായ്

ആലസ്യത്തിൻ ആവേശമായ്

ഈഅനുപമ നിമിഷമിതിൽ വാ

           [നീലരാവിൽ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neelaravil

Additional Info

Year: 
1997

അനുബന്ധവർത്തമാനം