ഹയ്യട എന്തൊരു

ഹയ്യട എന്തൊരു ചുറുചുറുക്ക്

ഹമ്മട നേരിട മുറുമുറുപ്പ്

തിന്നണ കാര്യത്തിൽ വിടുകയില്ല

മിന്നണതെല്ലാം പൊന്നല്ല

എല്ലാ ദിനവും നമ്മളെയിങ്ങനെ വിഡ്ഡികളാക്കല്ലേ

തിന്നണതെന്നും ചപ്പാത്തി

ഇന്നതിനെന്തേ ഫുൾചാക്ക്

 

ഹേയ്

നേര് ചൊല്ലാം ഇന്നീ നേരത്ത്

ഇത് മേലിൽ ആവർത്തിക്കല്ലേ

ഹേയ്  മണ്ണിലിഴയും പുഴുകണ്ടോ

പറശതമാകും അണുവുണ്ടോ

ഇങ്ങനെ ഇങ്ങനെ മിഴിതന്നിൽ

മണ്ണും പൊടിയും എറിയല്ലേ

ഊഞ്ഞാലാടും ചപ്പാത്തി മുഖരൂപം മാറ്റും ചപ്പാത്തി

ഊഞ്ഞാലാടും ചപ്പാത്തി മുഖരൂപം മാറ്റും ചപ്പാത്തി

ഇന്നത്തെ ശാപ്പാട് വേണ്ടേ വേണ്ട

മേലാലി ചപ്പാത്തി വേണ്ടേ വേണ്ട

ഇന്നത്തോടെ തീർക്കും

നിങ്ങളെ ഇഹലോകത്തെ ഈക്കളി

താമസമെന്തേ മാറ്റീടാൻ

വരുണു ഞങ്ങൾ കൂടെ കൂടെ

              [ഹയ്യട...

കപ്പലിലുണ്ടേ കള്ളൻമാർ

കൺമുന്നിലുണ്ടേ കുള്ളൻമാർ

വാനറഞ്ഞോന വീരൻമാർ

വാലാപ്പിലാകും ചോരൻമാർ

ചാഞ്ചാടീടും ചപ്പാത്തി

പലരൂപം തീർക്കും ചപ്പാത്തി

ചാഞ്ചാടീടും ചപ്പാത്തി

പലരൂപം തീർക്കും ചപ്പാത്തി

ഞങ്ങൾക്കീ ആഹാരം വേണ്ടേ വേണ്ട

എന്നാലീ ചപ്പാത്തി അല്ലാതെ വേറെ ഇല്ല

കാലത്തും വൈകിട്ടും

രാവിലെ എല്ലാം കണ്ടേ കരുതി കളിയാക്കൽ

കണ്ടാൽ ഞങ്ങൾ വെച്ചേക്കില്ല

ഓടിക്കോളാം പിന്നെ പിന്നെ

            [ ഹയ്യട ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hayyada endoru