പത്മരാഗമായ്

പത്മരാഗമായി ഋതു പുഷ്പ നാണമോടെ

മലരമ്പു മെയ്യിൽ മൂടും നവരത്ന രാഗമോടെ

ആത്മാവിൽ നീ ചൂടി ആലസ്യ പൂചൂടി

പൊന്നല്ലീ പൂത്തേര് സ്വർണ്ണപൂ മുത്തായി

പ്രേമ സ്വപ്നമീഅഞ്ജു പുഷ്പമേ

നീയെന്റെ അരികിൽ വരൂ

           [പത്മരാഗമായി...

പൂകൈത പൂവിടുമീ നീലരാവിലണയൂ ഈ

കുളിർപൂക്കും പുഴതന്റെ  കല്ലൊതുക്കു തന്നിൽ

പൂകൈത പൂവിടുമീ നീലരാവിലണയൂ ഈ

കുളിർപൂക്കും പുഴതന്റെ  കല്ലൊതുക്കു തന്നിൽ

അരയന്ന പൈങ്കിളി അഴകിന്റ പൂങ്കിളി

അസുലഭ നിർവൃതി അനുഭവിച്ചീടുവാൻ

മാനസത്തിൻ ചിപ്പിതന്നിൽ ഒന്നായ് ചേർന്നീടാനായ്

         [പത്മരാഗമായ്...

ഈ രാവിൻ ലാവണ്യം ചന്ദ്രകാന്തമാക്കി

ചിരി പൂത്തിടും പൂവാകും നിന്റെ സ്വപ്നവദനം

ഈ രാവിൻ ലാവണ്യം ചന്ദ്രകാന്തമാക്കി

ചിരി പൂത്തിടും പൂവാകും നിന്റെ സ്വപ്നവദനം

രോമാഞ്ച പൂ ചൂടി ചൈത്രരാഗമായി

പൊന്നു പൂക്കുലതളിർ താളുപോലെ മാറിലെൻ

രോമശയ്യ തന്നിലായി രാവിതിന്നു സ്വർഗ്ഗമാക്കാം

             [പത്മരാഗമായി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pathmaragamai

Additional Info

Year: 
1997

അനുബന്ധവർത്തമാനം