മാനത്ത് പെടക്കണ പിറ

മാനത്ത് പെടക്കണ പിറ കണ്ടേ
നാലാന്നാളത്തെ പിറ കണ്ടേ
പിറയുടെ അരികിൽ നക്ഷത്രം
വെളുവെളെ ചിരിക്കണ നക്ഷത്രം

മാനത്തെ പിറയെ പിടിച്ചു ഞാനെൻ പുരികത്തിലൊളിപ്പിച്ചു
കൺമഷി എഴുതിയ കൺകോണുകളിൽ നക്ഷത്രമൊളിപ്പിച്ചു
കാവിലെ ചെമ്പക പൂമണമേന്തിയ മലങ്കാറ്റോടിവന്നു
മാറിലെ ചേല പറിച്ചേപോയ്
ഒരു മുത്തം തന്നേപോയ്
ഒരു മുത്തം തന്നേ പോയ്
ഹൊ ഹോയ്
(മാനത്ത്...)

കാട്ടിലെ പാട്ടും പാടിനടക്കും 
കാട്ടിലെ തേനരുവീ 
കൂട്ടിന് മേയും മലയണ്ണാനും കൂട്ടരുമുണ്ടല്ലോ
നിന്നെ തൊട്ടാൽ എന്നുടെ മേനി 
കുളിർ കോരും
എന്നെ തൊട്ടാലും നിനക്ക്
കുളിർ വരുമല്ലോ...കുളിർ വരുമല്ലോ
ഹൊയ്
(മാനത്ത്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Maanathu pedakkana pira

Additional Info

Year: 
1992

അനുബന്ധവർത്തമാനം