നാഗവീണ മീട്ടി

ഓ......ഹോ
ആ....ആ ....ആ... ആ

നാഗവീണ മീട്ടി
നാവുദോഷം മാറ്റി
വാതോതി ദേവി വാതോതി
പൊക്കമല മേലെ
മുക്കുരുതിയാടി
വാമാരി മായ മാകാളി ദേസ്വർണ്ണ തുമ്പി കൊമ്പൻമുൻപിൽ
ഊരൂട്ട് അന്തി നീരാട്ട്
    ഹാ  [ നാഗവീണ .....
പന്തങ്ങളാടി ചെഭൂതങ്ങൾ
തുള്ളാട്ടം തുള്ളുമ്പോൾ
അന്തിക്കറുമ്പാ  കൺകാണവ കാടാണ് കാട്ടാളാ
അടവിനടുവിനിഴനിശയിലിടറിവരുംഅടിയരടിപണുതുതൊഴുതുമുടലൊടുയിരുശിരുമടിമയിടുമളവിലകവടിവിൽഇളകിഉരുകിഅമരമരനിരവരിഹദുരിതഗമനഭവകലിലഗമനപരനഭയഭരതനൊരുശണഗതിതരണം     ഓലാരെ
            [ നാഗവീണമീട്ടി...
തുളളിയുറഞ്ഞേ തെയ്യംപാടി മൂദേവീ തോറ്റങ്ങൾ
തെളളിയെറിഞ്ഞേ പേചാത്തൻമാർ തീയുണ്ണി കോലങ്ങൾ
ചിത്തിരതിത്തിരിതൊത്തതത്തിടുമുത്തണിതൊത്തിലെത്തിടുംപത്തരപുത്തൻമത്തക പുത്രരോടൊത്തൊരിത്തിരിഅത്തലും 'വെച്ചൊരുത്തരംമുട്ടുവാനെത്തുംമർത്ത്യരോടൊത്തൊരുമത്ത്മത്തഹമുത്തവുംതത്വസത്യവുംഭക്തിയുംബുദ്ധിശക്തിയുംവിത്തവുംകൃത്യനിഷ്ടയുംശുദ്ധിയുംനിത്യരക്ഷയുംമുക്തിയും നൽകൂ 
              [ നാഗവീണമീട്ടി..
ഗണപതി തോറ്റം ഉണർവതിയാരം
തെയ്യാട്ടം തിത്തി തെയ്യാട്ടം
കെട്ടുകാഴ്ച കാണാൻ
കെട്ടിയോരെയെല്ലാം
പോറ്റേണം എന്നും കാക്കേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naagaveena meetti

Additional Info

Year: 
1995

അനുബന്ധവർത്തമാനം