കൊമ്പുകുഴൽ മേളം
ചിണ്ടൻ ഗണവതി മടലെട് തൊടലെട്
കണ്ണൻ കനവടി തടിയെട് വടിയെട്
കൊമ്പുകുഴൽ മേളം
പമ്പകൊട്ടു താളം
തമ്പുരാൻകുന്നടിമുടി
എളകി എരച്ച് എണീറ്റ്
വാരിക്കുഴിക്കരക്കെത്തും ഏലെ ഹൈലേസ ഹോയ്
വാരിക്കുഴിക്കരക്കെത്തും ഏലെ ഹൈലേസ
കൊച്ചു കൊമ്പൻ വീണേ
ഒറ്റപ്പെട്ടതാണേ
വക്കുവടം കുരുക്കിട്ട്
മുട്ടി തട്ടി കേറ്റാനെത്തി
പായിക്കര പാപ്പാനിപ്പം
കുഴിയിടിക്കും ഹേയ്
പായിക്കര പാപ്പാനിപ്പം
കുഴിയിടിക്കും
തുതുടി ചെണ്ട ഇടക്ക പെരുമ്പറ
തുതുടി ചെണ്ട ഇടക്ക പെരുമ്പറ
തകിലടി തുകിലൊടു
തിമില കൊരവ കുഴൽ
[കൊമ്പുകുഴൽ...
വട്ടം നടവട്ടം മുകിൽ വെള്ളാനകൂടിൽ
ചുറ്റും ഇടതട്ടും വെയിൽ താപ്പാന ചൂരിൽ
ആനകേറാ മാമലയിൽ
ആട് കാണാ പൂമലയിൽ
എട്ടുനില അഴകുകൊരുത്തേ തോട വിരിഞ്ഞേ
പത്തുപറമുരടു കറുമ്പിടെല ചൊരന്നേ
പകലിന്റെ നെഞ്ചിൽ ഇടിമിന്നലേറ്റ മുറിവാക്കി മക്കളേ വാ
പരലുപ്പുമിത്തിരി പനംകുരുക്കുമിനി ഇതിലേതാ പൂവേ പൂവേ
[കൊമ്പുകുഴൻ...