കൊക്കും പൂഞ്ചിറകും
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ വരു ചാരെ നീ
ചുണ്ടിൽ ചോർന്ന കനിതുണ്ടിൽ വാർന്നതെന്റെ
സ്വന്തം തേൻകിനാക്കൾ
ഇടമാകുമോ ഇടനെഞ്ചിൽ നീ
ചെന്താമരപ്പൂക്കൾ കൂമ്പും പ്രായമോ
പൊന്നാലിലത്തുമ്പി തുന്നും നാണമോ
ചെപ്പടിചെപ്പിലെ ചില്ലിനൊപ്പമിചെപ്പട
ചൊല്ലിലെപ്പോഴും സോപ്പനം പൂക്കും
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ വരു ചാരെ നീ
തിത്തിത്താരപൊയ്കയിൽ ചിപ്പിക്കുള്ളിൽ വീണു ഞാൻ
മുത്തുമണിനീരായ് നിന്റെ ഈറൻ ദാഹമായ്
കക്കാമൂലക്കാട്ടിലെ തക്കാളിപ്പെൺമൈന ഞാൻ
തീക്കനവുപോലും കൊത്തിയുണ്ണും പെണ്ണുഞാൻ
സ്വർണച്ചിലത്തുമ്പിൽ തേൻനാരുകൾ
പിന്നിപ്പിന്നിത്തുന്നും നൂൽക്കൂടുകൾ
അവയിലകലെയൊരു തരളമരുമയോടെ
മനസ്സും മനസ്സുമുരുമ്മിയുരുമ്മിയിനി വാഴാം
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ വരു ചാരെ നീ
മൂക്കംപാലച്ചോട്ടിലെ മുന്നാഴിപൂങ്കാറ്റിനെ
മുത്തമിടുമേതോ കൊച്ചു മിന്നാമിന്നികൾ
കത്തിക്കെട്ടെൻ നെഞ്ചിലെ ഇത്തിപോരം മോഹവും
നൃത്തമിടുമോരോ രാത്രിതോറും മൂകമായ്
സ്വർഗംപോലും തോൽക്കും രാമഞ്ചവും
കൊത്തിക്കൊണ്ടുപാറും നാമൊന്നുപോൽ
മധുരമുതിരുമൊരു മദനസരവിലിതി-
ലുടലുമുയിരുമുലകുമതിനടിമയാകും
ചുണ്ടിൽ ചോർന്ന കനിതുണ്ടിൽ വാർന്നതെന്റെ
സ്വന്തം തേൻകിനാക്കൾ
വനചാരുതേ വരു ചാരെ നീ
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
ഇടമാകുമോ ഇടനെഞ്ചിൽ നീ
ചെന്താമരപ്പൂക്കൾ കൂമ്പും പ്രായമോ
പൊന്നാലിലത്തുമ്പി തുന്നും നാണമോ
ചെപ്പടിചെപ്പിലെ ചില്ലിനൊപ്പമിചെപ്പട
ചൊല്ലിലെപ്പോഴും സോപ്പനം പൂക്കും
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുകിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ വരു ചാരെ നീ