കുളിരല ഞൊറിയും

കുളിരല ഞൊറിയും
 പനിനീർ പുഴയിൽ
ലാ ലലാ ലലാ ലലാ
ഹിമകണമണിയായ് സ്വയമലിയുമ്പോൾ
ലാ ലലാ ലലാ ലലാ
പൂമഴ പെയ്തതാര്
പുളകം നെയ്തതാര്
മണിമുകിൽ തിരകളിൽ നീരാടും മഴവിൽകിളിയായ് അരികിൽ വാ
അഭിരാമ രാഗപല്ലവിയായ്
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര്
പുളകം നെയ്തതാര്
ദൂരെ വസന്തം മൂളും
ശ്രുതിലയമെന്ന പോലെ
സ്വരങ്ങളുണരുമൊരെന്നിൽ
ദൂരെ വസന്തം മൂളും
ശ്രുതിലയമെന്ന പോലെ
സ്വരങ്ങളുണരുമൊരെന്നിൽ
നീയെന്റെ ഉള്ളിൽ തീർക്കും 
മൗനരാഗം കേൾപ്പൂ
ജീവന്റെ പൂമൂടും സ്വർണ്ണനാളം കാൺമൂ
ജന്മം ധന്യമായി
ഓഹോ ഒഹോ ഓഹോ ഒഹോ
സ്വപ്നം പൂർണ്ണമായി
ഓഹോ ഒഹോ ഓഹോ ഒഹോ
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര്
പുളകം നെയ്തതാര്
നീസഗാഗ സസ നിസഗമപാ
ലാ ലല ല ലാലാലാ
ഗമപ ഗമപ ഗമ പസനിസപാ
ല ലല ല ലലലല ലാ
ഏതോ പതംഗം പാടും
പരിഭവ ഗാനമായെൻ
ഹൃദന്തമുണരുകയല്ലോ
ഏതോ പതംഗം പാടും
പരിഭവ ഗാനമായെൻ
ഹൃദന്തമുണരുകയല്ലോ
നീയെന്റെ കണ്ണിൽപൂക്കും
 രാഗഭാവം തേടി
നീഹാരമായ് പെയ്യും
സൗമ്യഭാവം തേടി
മോഹം സാന്ദ്രമായി
ഓഹോ ഹൊഹൊ
ഓഹോ ഹൊഹൊ
മൗനം ഗാനമായി
ഓഹോ ഒഹോ ഓഹോ ഒഹോ
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി
പൂമഴ പെയ്തതാര്
പുളകം നെയ്തതാര്
മണിമുകിൽ തിരകളിൽ നീരാടും മഴവിൽകിളിയായ് അരികിൽ വാ
അഭിരാമ രാഗപല്ലവിയായ്
നെഞ്ചിലൊരനുപമ മഞ്ജരിയിളകി
ചന്ദന മഴയുടെ നറുമണി ചിതറി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirala njoriyum

Additional Info

Year: 
1994

അനുബന്ധവർത്തമാനം