വാരിളം തിങ്കൾ - F

ങും....ആരീരാരോ ആരാരോ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ
കാണാക്കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായുംനേരം...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

പാടാത്ത താരാട്ടിൻ പാഴ്ശ്രുതിയായ്
വിങ്ങാതെ വിങ്ങിയെൻ മോഹം
ചുണ്ടിൽ ചുരത്താത്ത പാൽമഴയായ്
എൻ മൂകവാത്സല്യം നിന്നിൽ
കുറുകിയുറങ്ങും കനവുകളേ നിൻ
കുരുന്നു തൂവൽ വീശിയെന്റെ നെഞ്ചുരുമ്മുമോ...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

നീളും നിഴൽ വീഴുമീ വഴിയിൽ
തേങ്ങാതെ തേങ്ങിയെൻ മൗനം
ആളും അഭിശാപത്തീമഴയിൽ
നീറാതെ നീറിയെൻ ജന്മം
സാന്ത്വനമരുളാൻ സ്വരകണമോടെ
അരികിലാരൊരാർദ്രരാഗ-
വേണുവായ് വരും...ദൂരെ

വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ
കാണാക്കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായുംനേരം...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarilam thinkal - F