വാരിളം തിങ്കൾ - M

ങും....ആരീരാരോ ആരാരോ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ
കാണാക്കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായുംനേരം...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

പാടാത്ത താരാട്ടിൽ വീണുറങ്ങാൻ
പാഴ്തൊട്ടിൽ കെട്ടിയെൻ മോഹം
ചുണ്ടിൽ കിനിയാത്ത പാൽനുണയാൻ
നെഞ്ചോരം തേങ്ങിയെൻ ദാഹം
കുറുകിയുറങ്ങും കനവുകളേകി
കുരുന്നു തൂവൽ വീശിയെന്റെ നെഞ്ചുരുമ്മുമോ...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

നീളും നിഴൽ വീഴും ഈ വഴിയിൽ
തേങ്ങാതെ തേങ്ങിയെൻ മൗനം
ആളും അഭിശാപത്തീമഴയിൽ
നീറാതെ നീറിയെൻ ജന്മം
സാന്ത്വനമരുളാൻ സ്വരകണമോടെ
അരികെയാരോ ആർദ്രരാഗ-
വേണുവായ് വരും...ദൂരെ

വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ
കാണാക്കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായുംനേരം...ദൂരെ
വാരിളം തിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളിക്കൂടുലഞ്ഞൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarilam thinkal - M