സഖി സഖി നിൻ ചിരിയിൽ
ആ.....
നിരി നിധപ മപസ നിധപമഗരി രിഗമഗ രിഗമഗരി നിധപരി സാ
സഖി...സഖീ നിൻചിരിയിൽ
മനോജ്ഞമാം സ്വരമൊഴുകും
അഭിനിവേശം നിഷാദമാകും
പുളകങ്ങൾ അലഞൊറിയും
സഖീ സഖീ നിൻ ചിരിയിൽ...
കോടിവർഷങ്ങളായ് നീന്തും
മുകിലല്ലോ സൗവർണമോഹം
ഋതുഭേദം മറന്നു പാടും
കുയിലല്ലോ പൊന്നനുരാഗം
കുയിലല്ലോ പൊന്നനുരാഗം
സഖീ സഖീ നിൻചിരിയിൽ...
പിടയും മിഴിയുടെ താളം
കേട്ടുണർന്നു രഞ്ജിനിരാഗം
മഴവിൽ ഇഴകൾ പോലും
ചൊരിയുന്നു പൊൻപരാഗം
ചൊരിയുന്നു പൊൻപരാഗം
സഖി...സഖീ നിൻചിരിയിൽ
മനോജ്ഞമാം സ്വരമൊഴുകും
അഭിനിവേശം നിഷാദമാകും
പുളകങ്ങൾ അലഞൊറിയും
സഖീ സഖീ നിൻ ചിരിയിൽ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sakhi sakhee nin chiriyil
Additional Info
Year:
1993
ഗാനശാഖ: