റോജ ചിന്ന റോജ

തുത്തുത്തൂരു തുത്തുത്തൂരു തുത്തുത്തൂരു
റോജ ചിന്ന റോജ അതുപോൽ ബ്യൂട്ടി
പ്യാരാ മേരാ പ്യാരാ മെട്രോ സിറ്റി
പൂനിലാവിതിൽ തൂരുരുത്തുരു
ഒത്തു ചേർന്നിടാം തൂരുരുത്തുരു
നഗരവീധിയിൽ തൂരുരുത്തുരു
പാടിയാടിടാം തൂരുരുത്തുരു
ചെന്നൈ വിട്ടു മുംബെ വിട്ടു വന്നതിങ്കളേ കൂടെപോരൂ
തുത്തുത്തൂ തൂരുരുത്തുരു
തകിട തകിട തകിട തകധിമി
            [റോജ ചിന്ന....
സഗരിഗ സനിധപ സനിധപ സനിധ സാ
സപമഗരി ഗസരി നിസഗരി നിസഗരി
നിസാ നിസാ നിസ പാ പസനിസ

നക്ഷത്രക്കുളിരിൽ വീണുറങ്ങുന്നേ
ലോകം സുഖശാന്തം
രാക്കിളി പെണ്ണേ
സ്വപ്നത്തിൻ വഴിയിൽ നാമിറങ്ങുന്നേ
പോകാൻ അതിദൂരം കുട്ടിനായ് മോഹം
നഷ്ടങ്ങൾ വിൽക്കാനുണ്ടേ നേടുവാനിനി ഏറെയും
ഇന്നെന്നതു സത്യമാണേ നാളെയെന്നത് മിധ്യയും
ഇവിടെയൊരുക്കും വഴി ഇളകു മുടലുമിനി
അമൃത ലഹരി നുകരും ഇവിടെയൊരുക്കും വഴി
ഇളകു മുടലുമിനി അമൃത ലഹരി നുകരും
തുത്തുത്തൂ തൂരുരുത്തുരൂ
തകിട തകിട തകിട തകധിമി
            [റോജ ചിന്ന....
പൊളളും തീവയറിൽ മൂളലും പേറി 
പാവം വഴിയോരിൽ ദൈവപുത്രൻമാർ
കാലത്തിൻ കടലിൽ കപ്പലും ഏറി 
നീങ്ങും നിധി തേടി മോഹ ചിത്തൻമാർ
ദു:ഖങ്ങൾ കാണാതല്ലേ നമ്മുടെ വഴിയാത്രകൾ
ഇഷ്ടങ്ങൾ നേടും നേരം കേൾപ്പതും സുഖവാർത്തകൾ
ഇവിടെയുരുകും തീയിലലിയും
ഹൃദയമിനി മധുരലഹരി മഴയിൽ
ഇവിടെയുരുകും തീയിലലിയും
ഹൃദയമിനി മധുരലഹരി മഴയിൽ
തുത്തുത്തൂ തൂരുരുത്തുരൂ
തകിട തകിട തകിട തകധിമി
            [റോജ ചിന്ന....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Roja Chinna roja

Additional Info

Year: 
1997