സ്നേഹസാന്ദ്രമാം - D
Music:
Lyricist:
Singer:
Film/album:
സ്നേഹസാന്ദ്രമാം നിന്റെ മനസ്സിൽ ഞാൻ
മോഹത്തിൻ മയിൽപ്പീലിയെറിഞ്ഞു
നൂറുസന്ധ്യകൾക്കേകുവാനാകാത്ത
ദേവകുങ്കുമം ചൊരിഞ്ഞു - നിന്നിലെൻ
പ്രേമകുങ്കുമം ചൊരിഞ്ഞു
(സ്നേഹ...)
നീലാകാശം ധ്യാനിക്കും പകലിൽ
ചോലമരങ്ങൾക്കിടയിൽ
ചൈത്രം ചാലിച്ച ചന്ദനം തൊട്ടു നീ
മറ്റൊരു ചൈത്രമായ് മാറുമ്പോൾ
ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ്
ഉൾച്ചിരാതിൽ സ്വർണ്ണനാളവുമായ്
വരവേറ്റു നിൽക്കുന്നു ഞാൻ - നിന്നെ
വരവേറ്റു നിൽക്കുന്നു ഞാൻ
(സ്നേഹ...)
ഏതോ ജന്മം നേടിയ സുകൃതം
നിന്നെയെനിക്കന്നേകി
കാലംനേദിച്ച തീർത്ഥമേ നിന്നിലെ
പ്രേമസുഗന്ധമായ് ഞാനൂറി
നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ
നമ്മൾമാത്രം നീങ്ങുമീ ഭൂമിയിൽ
ശുഭയാത്രാസംഗീതം - ചുറ്റും
ശുഭയാത്രാസംഗീതം
(സ്നേഹ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Snehasandramam - D
Additional Info
Year:
1997
ഗാനശാഖ: