സാഗരമേ ശാന്തമാക നീ

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിനവധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ് (സാഗരമേ)

തളിർത്തൊത്തിലാരോ പാടീ
തരൂ ഒരു ജന്മം കൂടി
പാതിപാടും മുൻപേ വീണൂ
ഏതോ കിളിനാദം കേണൂ (2)
ചൈത്രവിപഞ്ചിക മൂകമായ്
എന്തേ മൌനസമാധിയായ്? (സാഗരമേ)

വിഷുപ്പക്ഷിയേതോ കൂട്ടിൽ
വിഷാദാർദ്രമെന്തേ പാടി
നൂറു ചൈത്രസന്ധ്യാരാഗം
പൂ തൂകാവു നിന്നാത്മാവിൽ (2)

Madanolsavam | Sagarame Santhamaka song