ആൽമരം ചായും നേരം

ആൽമരം ചായും നേരം
ആശ്രയം മായും നേരം
ആത്മദു:ഖം വിതുമ്പുന്നു
വേർപെടും ബന്ധങ്ങൾ
വേനൽ കുടീരങ്ങൾ
ദാഹാഗ്നിയിൽ എരിയുന്നു
കണ്ണുനീർ പാടമോ പാഴ്മണൽ കാടോ
കാനൽ തടാകമോ
കാണാ കിനാവോ
കൈവശം നിങ്ങൾ
നേടുന്നു
         [ ആൽമരംചായും..]
ഓഹരി വാങ്ങിയീ
ഊഴിയും വാനവും
ഒരുനാൾ തമ്മിൽ പിരിഞ്ഞേ പോയ്
താരക പൊൻപണം
മാനത്ത് മിന്നുമ്പോൾ
താഴെ പൂക്കൾ കൊഴിഞ്ഞേപോയ്

ഓ..
ഭാഗപത്രങ്ങളേ
പാപപുണ്യങ്ങളേ
മണ്ണിലോ വിണ്ണിലോ
നിങ്ങൾതൻ താവളം
എങ്ങുപോയ് നീതൊഴും
സ്വർണ്ണ ദീപം
       [ആൽമരംചായും...]
തങ്ങളിൽ തല്ലിയീ
ആഴിയും തീരവും
പിന്നെയും തമ്മിൽ അകന്നാലും
പാവമാം തീരത്തെ
പുൽകുന്ന സാഗരം
പാതിരാ കാറ്റിൽ തേങ്ങുന്നു

 ഓ...
സ്നേഹ ബന്ധങ്ങളേ
ജീവ ഗന്ധങ്ങളേ
വേർപെടാനാകുമോ
നീളുമീ യാത്രയിൽ
പാവനം പൈതൃകം നേടുമോ നീ
        [ ആൽമരം ചായും..]

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Almaram chaayum neram

Additional Info

Year: 
1997

അനുബന്ധവർത്തമാനം