ഇന്നുമമ്പിളി കൺതുറന്നത്

ഇന്നുമമ്പിളി കൺതുറന്നത് 
നിന്റെ കൺകളിലോ
പൊൻചിലമ്പിലെ മുത്തടർന്നത് 
നിന്റെ മൊഴികളിലോ
പാതിരാകുയിൽ പാട്ടുമൂളിയതെന്റെ
 കവിതകളോ
പാതിരാകുയിൽ പാട്ടുമൂളിയതെന്റെ
 കവിതകളോ
ഒരു മുത്തിൽ മണിമുത്തം 
പകരുന്ന കവിതകളോ
ഒരു മുത്തിൽ മണിമുത്തം 
പകരുന്ന കവിതകളോ
          [ ഇന്നുമമ്പിളി....

താമരകൺപീലി പിടയുന്ന ബീവി
ആ..... ആ...... ആ
നിസനിസ ധനിധനി പതപത മപമപ 
ഗമപനി സഗരിസ നിധപമ ഗരിസരി
നിനിസസ രിരിമമ സസരിരി മമപപ
ഗമപനിസ ഗമപനിസ
ഗമപനിസ
താമരകൺപീലി പിടയുന്ന ബീവി
തബലയിൽ ദ്രുതതാളം പോലെ
മനസിന്റെ മുറ്റത്ത് മൊഞ്ചത്തി നിനക്കായി
മറ്റൊരു താജ്മഹൽ ഞാൻ പണിയും
സുൽത്താന്റെ മണമുള്ള മണിയറയ്ക്കുള്ളിൽ നീ
സുൽത്താന്റെ മണമുള്ള മണിയറയ്ക്കുള്ളിൽ നീ
സുന്ദരി മുംതാസായ് കാത്തിരിക്കൂ നീ
സുന്ദരി മുംതാസായ് കാത്തിരിക്കൂ
                [ ഇന്നുമമ്പിളി....

കാവളം കിളിയായ് ഒരു
പാഴ്മുളം തണലിൽ
കൂടൊരുക്കുകയായ്
കളിവീടൊരുക്കുകയായ്
കാവളം കിളിയായ് ഒരു
പാഴ്മുളം തണലിൽ
കൂടൊരുക്കുകയായ്
കളിവീടൊരുക്കുകയായ്
മഞ്ഞുരുകുന്ന വസന്തങ്ങൾ
മാമ്പൂവുതിരും താഴ് വരകൾ
മഞ്ഞുരുകുന്ന വസന്തങ്ങൾ
മാമ്പൂവുതിരും താഴ് വരകൾ
കുനുകുനെ വിതറിയ
ഹിമകണമണിയുമൊരിണകളെ വരവേൽക്കും
                [ ഇന്നുമമ്പിളി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innumambli kanthurannath

Additional Info

Year: 
1997