മഞ്ഞല മൂടും ചെണ്ടോ

മഞ്ഞല മൂടും ചെണ്ടോ
ചെണ്ടിതൾ തേടും വണ്ടോ 
പാടുവതാരോ ആടുവതെന്തോ
ഉമ്മിണിനങ്കേ കുണ്ടണിമങ്കേ
നില്ലെടി മാടമ്പീ നീ ചൊല്ലെടി മച്ചമ്പി
സുല്ലിടുകോളാമ്പീ പോയ് കല്ലെടുപെൺ തുമ്പീ
              [മഞ്ഞല മൂടും ...
എങ്കൾ ഊര് കൊവൈയൂര്
പെൺമൈ പോറ്റും തായ് നാട്
കണ്ണകി ഉൻ കോവലൻ യാർ
കണ്ണെയ് മൂടിചൊൽ നീ യാർ
 
മാമരം ചോരും പാലും നീരുമേന്തി 
ഈ മലഞ്ചൂരും വീറും ശീലിലേറ്റി
ചന്തമായ് ചെന്തമിഴ് ചിന്ത് ചീന്തിവാ
മുന്നിലെൻ മന്നവൻ കിന്നരങ്ങളിൽ
നന്തുണി മീട്ടി തേടും മന്മഥ റാണീ ഈണം
ഭാരതിയാരെപോലും ചാരുതയൂട്ടും ഗാനം
ചെന്തമിഴത്തീ സുന്ദരി മുത്തീ കൈതാ മെയ് താ
                 [മഞ്ഞല മൂടും ...
നാട്ടെയ് കാക്കും മാട്ടുപ്പൊങ്കൽ
മാട്ടെയ്ക്കാക്കും നാട്ടിൽ ആമ
ആട്ടക്കാരീ അമ്മാവാങ്ക നാട്യം പൊട്ടുത്താങ്ക
ഐസാ ആഹാ
 
കാട്ടിലും കുക്കും കാടാ കാട്ടുവേടാ
മാട്ടിനെ കാക്കും മാടാ കൂടെ വാടാ
ചെയ്ഞ്ചിൽ ഹൈറേഞ്ചിൽ വൈ നാഞ്ചിനാടരേ
കാഞ്ചിമേൽ ഡെയ്ഞ്ചറാണാന റാഞ്ചരെ
തക്കിടി മുണ്ടന്മാരെ അക്കിടിപറ്റി പോയോ
ചക്കിനു വെച്ചതു കൊക്കിൻ പൊക്കിളിലേറ്റു പൊതുക്കോ
പൂട കൊഴിഞ്ഞൊരു മാടുകൾ മാതിരി ഏടാകൂടം
      [മഞ്ഞല മൂടും ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjala moodum chendo

Additional Info

Year: 
1997