തൂവെണ്ണിലാവോ

തൂവെണ്ണിലാവോ പൂവൽ പിറാവോ
പൂവാംകുരുന്നായ് പൂക്കുന്ന വാവോ
മായാത്ത മഞ്ഞിൻ മൺ തോണിയേറി
വാസത്ത തീരം തേടുന്നു ദൂരെ
പെയ്യാതെ വിങ്ങും ശ്രീരാഗമേഘം
നേഞ്ചോടമർത്തും പാഴ് വീണ ഞാൻ
        [തൂവെണ്ണിലാവോ..

ഏതോ ജന്മത്തിൻ കടവിൽ
ആരോ നീട്ടും പൂക്കുടയിൽ
കാലം കൈമാറും തണലിൽ
നമ്മൾ കൈകോർക്കും നിമിഷം
വെൺചെരാതുകൾ കൺമിഴിക്കുമീ
മന്ത്ര മണ്ഡപങ്ങൾ
നെയ്തു നൽകുമീ താലിമാലകൾ
നെഞ്ചിലേറ്റിടുമ്പോൾ
മൊഴിയില്ലാ വാക്കിനാൽ
മിഴിയോതും വാക്കുകൾ
എന്നുള്ളിൽ ധന്യമന്ത്രമായി
മൊഴിയില്ലാ വാക്കിനാൽ
മിഴിയോതും വാക്കുകൾ
എന്നുള്ളിൽ ധന്യമന്ത്രമായി
         [തൂവെണ്ണിലാവോ...

ആരും കാണാ പൂങ്കുടിലിൽ
രാവിൻ തീരത്തെ ഇരുളിൽ
മൗനം മൗനത്തിൻ വിരലാൽ
ഉള്ളിൽ കുളിരുട്ടും നാളിൽ
എന്നെ ഞാൻ മറന്നെന്തിനെന്നു നീ
നെഞ്ചുരുമ്മി നിന്നു
നിന്റെമാറിലെ മഞ്ഞുപൂക്കളിൽ
ചുണ്ടുരുമ്മി നിന്നു
നനയാതന്നെന്തിനോ നനയും നിൻകണ്ണുകൾ
നറുമുത്തം കൊണ്ട് മൂടുവാനോ
നനയാതന്നെന്തിനോ നനയുംനിൻ കണ്ണുകൾ
നറുമുത്തം കൊണ്ട് മൂടുവാനോ
       [തൂവെണ്ണിലാവോ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thuvennilavo

Additional Info

Year: 
1997

അനുബന്ധവർത്തമാനം