മോഹം മനസിലിട്ട്

മോഹം മനസിലിട്ട്  മേളം മുഴക്കീടുന്ന

മണ്ടി പെണ്ണേ മിണ്ടാ പെണ്ണേ ശിങ്കാരീ

കാലിൽ കൊലുസും കെട്ടി  കോലം വരക്കും തമിഴ്

നാടോടി പെണ്ണാണെ എന്റെ കണ്ണമ്മ

ഓ രാരേ രാര രാരേ രാര രാരെ രാരാ...

ഓ താരെ രാര താരെ രാര താരേ രാരാ...

ഓ രാരേ രാര രാരേ രാര രാരെ രാരാ...

ഓ താരെ രാര താരെ രാര താരേ രാരാ...

ഈ ആലക്കുള്ളിൽ ശീവേലി പൂ പോലെ മയങ്ങു

                             [മോഹം മനസിലിട്ട്...

മാനംമുട്ടെ കെട്ടി പൊക്കും കൊട്ടാരകെട്ടിൽ

വട്ടം വട്ടം ചുറ്റാനെത്തും ശീതകാറ്റേ

തമ്മിൽ തമ്മിൽ കൊക്കും കൊക്കും കൈമാറും നേരം

പമ്മി പമ്മി പായുന്നോ നീ ഏറികാറ്റേ

നാളെ കാലത്തേ നാണപൂമൊട്ടാൽ

ചോലക്കാടിൻ ശീലക്കേടിൻ ഈണം തേടി

അഞ്ചി കിലുങ്ങി കൊഞ്ചി കുണുങ്ങി

ഓടപൂവിൻ ഓരംതേടും ഊയൽ കാറ്റേ

ഈ വെട്ടം തോൽക്കും നേരം നീയൊന്നിഷ്ടം കൂടാൻവാ

ഊട്ടികാറ്റാട്ടുന്നീ കട്ടിൽ മഞ്ചം  പൂമഞ്ചം

                               [ മോഹം മനസിലിട്ട്...

നമ്മൾ നെയ്യും നമ്മൾ കൊയ്യും നമ്മൾ നന്നാകും

നമ്മൾക്കുള്ളിൽ നമ്മൾ പെയ്യും നാഗപൂന്തേൻ

പൂന്തേനുണ്ണാൻ നീയും പോരൂ പൂവാലിതത്തേ

മഞ്ഞും മഞ്ഞും മിന്നിതെന്നും കൂടിൽ നിന്നും

ചെമ്മാനം നൽകും സമ്മാനം പുൽകാൻ

ചേമന്തിക്കും മൂവന്തിക്കും വരണം പോലും

പക്കാലപാട്ടും തക്കാരകൂട്ടും 

അക്കം പക്കം തക്കം പിക്കും തെക്കൻ നാട്ടിൽ

ഈ കണ്ണാ കണ്ണും  കുന്നും കണ്ണിൽ മിന്നി ചിന്നും പൂരം

പുരം കർപ്പൂരം കൈയ്യിൽ കത്തും അന്നേരം

ഓ താരെ രാര താരെ രാര താരേ രാരാ...

ഓ താരെ രാര താരെ രാര താരേ രാരാ...

    [ മോഹം മനസിലിട്ട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moham manasilittu

Additional Info

Year: 
1997

അനുബന്ധവർത്തമാനം