വെള്ളിക്കിണ്ണം നിറഞ്ഞു

വെള്ളിക്കിണ്ണം നിറഞ്ഞു 
തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പുഞ്ചപ്പാടം നിറഞ്ഞു പറ നിറഞ്ഞു 
കരകളില്‍ അഴകിന്‍ തുടിയുറഞ്ഞു
വെള്ളിക്കിണ്ണം നിറഞ്ഞു
തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

പലതുള്ളി പെരുവെള്ളം 
മന്ദാരപ്പൂങ്കടവത്ത് കളിവള്ളം
മഴയും വെയിലും തിറതുള്ളുമ്പോള്‍ 
കോലോത്തെ തമ്പ്രാനോ നല്ലോണം
വെള്ളിക്കിണ്ണം നിറഞ്ഞു 
തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

കണിയൊരുങ്ങി മതിലകത്ത്
അല്ലിമലര്‍ക്കാവിലെ അരങ്ങൊരുങ്ങി
മുറ്റത്തോ മുല്ലപ്പൂമണമൊഴുകി 
കുടുംബത്തിലുണര്‍ന്നു സൗഭാഗ്യം

വെള്ളിക്കിണ്ണം നിറഞ്ഞു 
തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം
പുഞ്ചപ്പാടം നിറഞ്ഞു പറ നിറഞ്ഞു 
കരകളില്‍ അഴകിന്‍ തുടിയുറഞ്ഞു
വെള്ളിക്കിണ്ണം നിറഞ്ഞു
തങ്കത്താലം കവിഞ്ഞു
ദൈവം നല്‍കിയ തിരുമധുരം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vellikkinnam niranju