സത്യൻ അന്തിക്കാട്
മലയാള ചലച്ചിത്ര സംവിധായകൻ. തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് എന്ന സ്ഥലത്ത് എം വി കൃഷ്ണന്റെയും എം വി കല്യാണിയുടെയും മകനായി ജനിച്ചു. സംവിധായകൻ ഡോക്ടർ ബാലകൃഷ്ണന്റെ അസിസ്റ്റന്റായിട്ട് 1975-ൽ ആയിരുന്നു സത്യൻ അന്തിക്കാടിന്റെ സിനിമാപ്രവേശം. അതിനുശേഷം ഇരുപതോളം സിനിമകളിൽ പി ചന്ദ്രകുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. കൂടാതെ ഹരിഹരൻ,ജേസി എന്നിവരുടെ കൂടെയും സത്യൻ അന്തിക്കാട് വർക്ക് ചെയ്തിട്ടുണ്ട്.
സ്വതന്ത്ര സംവിധായകനാകുന്നത് 1981-ൽ ചമയം എന്ന ചിത്രത്തിലൂടെയാണ്. എന്നാൽ ആ സിനിമ ആ സിനിമ റിലീസായില്ല. 1982-ൽ കുറുക്കന്റെ കല്യാണമാണ് സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഇറങ്ങിയ ആദ്യസിനിമ. ഈ സിനിമയുടെ വിജയം അദ്ദേഹത്തെ തിരക്കുള്ള സംവിധായകനാക്കി മാറ്റി. പിന്നീട് സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയ്ക്ക് ദൃശ്യഭാഷ്യമൊരുക്കിയതോടെയാണ് മലയാളത്തിന് മറക്കാനാകാത്ത സിനിമകൾ ഉണ്ടായത്. 1986- ടി പി ബാലഗോപാലൻ എം എ എന്ന സിനിമയിലൂടെയാണ് സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിയ്ക്കുന്നത്. പിന്നീട് സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. സത്യൻ അന്തിക്കാട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായിമാറി. അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ഭൂരിഭാഗവും തമാശയും നന്മയും നിറഞ്ഞ കുടുംബചിത്രങ്ങളായിരുന്നു. സത്യൻ അന്തിക്കാട് തന്റെ സ്ഥിരം ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ചില സിനിമകൾ എടുത്തു വിജയിപ്പിച്ചിട്ടുണ്ട്. അർത്ഥം, സമൂഹം, പിൻഗാമി.. എന്നിവ അവയിൽ ചിലതാണ്. മോഹൻലാൽ,ജയറാം എന്നിവരായിരുന്നു സത്യൻ അന്തിക്കാട് സിനിമകളിൽ കൂടുതൽ നായകവേഷത്തിലഭിനയിച്ചിട്ടുള്ളത്.
സംവിധാനത്തിനുപുറമേ കുറേ സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം എന്നിവ രചിച്ചിട്ടുണ്ട്. ഗാനരചനാരംഗത്തും സത്യൻ അന്തിക്കാട് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. അൻപതിലധികം സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
കളിക്കളം | എസ് എൻ സ്വാമി | 1990 |
തൂവൽക്കൊട്ടാരം | എ കെ ലോഹിതദാസ് | 1996 |
മഴവിൽക്കാവടി | രഘുനാഥ് പലേരി | 1989 |
സസ്നേഹം | എ കെ ലോഹിതദാസ് | 1990 |
തലയണമന്ത്രം | ശ്രീനിവാസൻ | 1990 |
ഗായത്രീദേവി എന്റെ അമ്മ | വേണു നാഗവള്ളി | 1985 |
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | ശ്രീനിവാസൻ | 1986 |
എന്നും നന്മകൾ | രഘുനാഥ് പലേരി | 1991 |
കനൽക്കാറ്റ് | എ കെ ലോഹിതദാസ് | 1991 |
സന്ദേശം | ശ്രീനിവാസൻ | 1991 |
മൈ ഡിയർ മുത്തച്ഛൻ | ശ്രീനിവാസൻ | 1992 |
ഗോളാന്തര വാർത്ത | ശ്രീനിവാസൻ | 1993 |
ഇരട്ടക്കുട്ടികളുടെ അച്ഛൻ | ശ്രീനിവാസൻ | 1997 |
ഒരാൾ മാത്രം | എസ് എൻ സ്വാമി | 1997 |
സമൂഹം | ജെ പള്ളാശ്ശേരി | 1993 |
വീണ്ടും ചില വീട്ടുകാര്യങ്ങൾ | എ കെ ലോഹിതദാസ് | 1999 |
പിൻഗാമി | രഘുനാഥ് പലേരി | 1994 |
സന്താനഗോപാലം | രഘുനാഥ് പലേരി | 1994 |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | സത്യൻ അന്തിക്കാട് | 2000 |
പപ്പൻ പ്രിയപ്പെട്ട പപ്പൻ | സിദ്ദിഖ്, ലാൽ | 1986 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് | സത്യൻ അന്തിക്കാട് | 1986 |
സമൂഹം | സത്യൻ അന്തിക്കാട് | 1993 |
സന്മനസ്സുള്ളവര്ക്ക് സമാധാനം | സത്യൻ അന്തിക്കാട് | 1986 |
ടി പി ബാലഗോപാലൻ എം എ | സത്യൻ അന്തിക്കാട് | 1986 |
ശ്രീധരന്റെ ഒന്നാം തിരുമുറിവ് | സത്യൻ അന്തിക്കാട് | 1987 |
രസതന്ത്രം | സത്യൻ അന്തിക്കാട് | 2006 |
വിനോദയാത്ര | സത്യൻ അന്തിക്കാട് | 2007 |
ഇന്നത്തെ ചിന്താവിഷയം | സത്യൻ അന്തിക്കാട് | 2008 |
വെറുതേ ഒരു പിണക്കം | സത്യൻ അന്തിക്കാട് | 1984 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
ജോമോന്റെ സുവിശേഷങ്ങൾ | സത്യൻ അന്തിക്കാട് | 2017 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കൊച്ചു കൊച്ചു സന്തോഷങ്ങൾ | സത്യൻ അന്തിക്കാട് | 2000 |
രസതന്ത്രം | സത്യൻ അന്തിക്കാട് | 2006 |
വിനോദയാത്ര | സത്യൻ അന്തിക്കാട് | 2007 |
ഇന്നത്തെ ചിന്താവിഷയം | സത്യൻ അന്തിക്കാട് | 2008 |
ഭാഗ്യദേവത | സത്യൻ അന്തിക്കാട് | 2009 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
രസതന്ത്രം | സത്യൻ അന്തിക്കാട് | 2006 |
വിനോദയാത്ര | സത്യൻ അന്തിക്കാട് | 2007 |
ഇന്നത്തെ ചിന്താവിഷയം | സത്യൻ അന്തിക്കാട് | 2008 |
ഭാഗ്യദേവത | സത്യൻ അന്തിക്കാട് | 2009 |
സ്നേഹവീട് | സത്യൻ അന്തിക്കാട് | 2011 |
കഥ തുടരുന്നു | സത്യൻ അന്തിക്കാട് | 2010 |
ഗാനരചന
സത്യൻ അന്തിക്കാട് എഴുതിയ ഗാനങ്ങൾ
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാവൽമാടം | പി ചന്ദ്രകുമാർ | 1980 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ചന്ദനച്ചോല | ജേസി | 1975 |
ലൗ ലെറ്റർ | ഡോ ബാലകൃഷ്ണൻ | 1975 |
മധുരം തിരുമധുരം | ഡോ ബാലകൃഷ്ണൻ | 1976 |
രാജാങ്കണം | ജേസി | 1976 |
സിന്ദൂരം | ജേസി | 1976 |
രാജപരമ്പര | ഡോ ബാലകൃഷ്ണൻ | 1977 |
സരിത | പി പി ഗോവിന്ദൻ | 1977 |
വീട് ഒരു സ്വർഗ്ഗം | ജേസി | 1977 |
ആരും അന്യരല്ല | ജേസി | 1978 |
അസ്തമയം | പി ചന്ദ്രകുമാർ | 1978 |
അവൾ വിശ്വസ്തയായിരുന്നു | ജേസി | 1978 |
അഗ്നിപർവ്വതം | പി ചന്ദ്രകുമാർ | 1979 |
അഗ്നിവ്യൂഹം | പി ചന്ദ്രകുമാർ | 1979 |
എനിക്കു ഞാൻ സ്വന്തം | പി ചന്ദ്രകുമാർ | 1979 |
ഏഴു നിറങ്ങൾ | ജേസി | 1979 |
പ്രഭാതസന്ധ്യ | പി ചന്ദ്രകുമാർ | 1979 |
ശുദ്ധികലശം | പി ചന്ദ്രകുമാർ | 1979 |
അധികാരം | പി ചന്ദ്രകുമാർ | 1980 |
എയർ ഹോസ്റ്റസ് | പി ചന്ദ്രകുമാർ | 1980 |
അരങ്ങും അണിയറയും | പി ചന്ദ്രകുമാർ | 1980 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കോളേജ് ഗേൾ | ടി ഹരിഹരൻ | 1974 |
കല്യാണപ്പന്തൽ | ഡോ ബാലകൃഷ്ണൻ | 1975 |
ദന്തഗോപുരം | പി ചന്ദ്രകുമാർ | 1981 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കേരള കഫെ | രഞ്ജിത്ത് ബാലകൃഷ്ണൻ , എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
അവാർഡുകൾ
Co-Director
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നീയോ ഞാനോ | പി ചന്ദ്രകുമാർ | 1979 |
Edit History of സത്യൻ അന്തിക്കാട്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
26 Feb 2022 - 12:22 | Achinthya | |
19 Feb 2022 - 19:35 | Achinthya | |
18 Feb 2022 - 02:37 | Achinthya | |
19 Feb 2021 - 11:31 | Santhoshkumar K | |
18 Feb 2021 - 11:39 | Santhoshkumar K | |
18 Feb 2021 - 11:37 | Santhoshkumar K | |
19 Jun 2020 - 10:42 | Santhoshkumar K | |
15 Aug 2019 - 12:11 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
26 Mar 2015 - 23:19 | Jayakrishnantu | ഫീൽഡ് ചേർത്തു |
26 Jul 2014 - 23:25 | Neeli |
- 1 of 2
- അടുത്തതു് ›