മോഹം മുഖപടമണിഞ്ഞു

മോഹം മുഖപടമണിഞ്ഞു
മൗനം തേങ്ങിക്കരഞ്ഞു
ഇന്നെന്റെ നൊമ്പരം എന്നോടു ചൊല്ലി
ആരും അന്യരല്ല ആരും അന്യരല്ല
(മോഹം..)

നിഴൽ വീണുറങ്ങുമീ വഴിയമ്പലത്തിൽ
നിന്നെ ഞാനിന്നു കണ്ടു -ഞാൻ
നിന്റെ മൃദുസ്വരം കേട്ടു
എന്റെ പ്രതിച്ഛായയല്ലേ നീ
എന്റെ പ്രതിസ്വരമല്ലേ
ആരും അന്യരല്ല നമ്മളാരും അന്യരല്ല

എനിക്കായ് മാത്രമീ സൂര്യനുദിയ്ക്കില്ല
എനിക്കായ് അമ്പിളി ഉണരില്ല എങ്ങും
എനിക്കായ് പൂക്കൾ വിടരില്ല
എന്നാത്മസംഗീതമല്ലേ നീ
എന്റെ പ്രതിരൂപമല്ലേ
ആരും അന്യരല്ല നമ്മളാരും അന്യരല്ല
(മോഹം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Moham mukhapadamaninju

Additional Info