തുളസി പൂക്കും കാട്ടിലെ
തുളസിപ്പൂക്കും കാട്ടിലെ
തൂമഞ്ഞു പെയ്യും മലയിലെ
കുളിരുമായ് വരും തെന്നലേ
കുളിരുമായ് വരും തെന്നലേ
എന്നരികിലല്പമിരിക്കുമോ
(തുളസി....)
എന്റെ നെഞ്ചിലെ മോഹമൊരു
ചെറുഗാനമായ് നീ പാടുമോ
ഓ..ഓ..ഓ...ഓ...
എന്റെ നെഞ്ചിലെ മോഹമൊരു
ചെറുഗാനമായ് നീ പാടുമോ
നിന്റെ രാഗസുധാരസത്തിലെൻ
ഓമലാളെ മയക്കുമോ
മയക്കുമോ മയക്കുമോ
തുളസിപ്പൂക്കും കാട്ടിലെ
തൂമഞ്ഞു പെയ്യും മലയിലെ
എന്റെ സ്വപ്ന സരോവരത്തിൽ
ഒരോളമായ് നീ ഉണരുമോ
നിന്റെ കൈവിരൽ തഴുകുമൊരു
നവകമലമായിവൾ വിടരുമോ
ഓ വിടരുമോ വിടരുമോ
തുളസിപ്പൂക്കും കാട്ടിലെ
തൂമഞ്ഞു പെയ്യും മലയിലെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thulasi pookkum