മധുര യൗവന ലഹരിയെന്നുടെ

മധുര യൗവന ലഹരിയെന്നുടെ
മദഭരമിഴിയിണയിലെഴുതി
താരുണ്യ സ്വപ്നത്തിന്‍ കാവ്യം
നീ പോവതെന്തേ നിലാവിന്റെ മുത്തേ
ഈ രാവില്‍ ഞാനല്ലേ റാണീ
(മധുര യൗവന....)

പാലപ്പൂ മണവും കൊണ്ടോടിവരും കാറ്റേ നീ
എന്മേനിയിൽ കുളിരലകള്‍ ചൊരിയൂ
എന്‍ താരമ്പന്‍ വന്നു പൊന്‍ താലിപ്പൂ തന്നു
ഇന്നെന്റെ ഗാന്ധര്‍വ കല്യാണം
ഓഹോ കല്ല്യാണം
(മധുര യൗവന....)

ഇല്ലിമുളം കാടുകളില്‍ സംഗീതം പാടുന്ന
കുയിലേ നീ കുരവയിടാന്‍ വായോ
എന്‍ തമ്പുരാന്‍ വന്നു പൂമ്പുളകങ്ങള്‍ തന്നൂ
ഇന്നെന്റെ ഇടനെഞ്ചില്‍ തേരോട്ടം
തേരോട്ടം..ഹാ തേരോട്ടം
(മധുര യൗവന....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhura youvana lahari