മഴ തുള്ളി തുള്ളി തുള്ളി

മഴ തുള്ളി തുള്ളി തുള്ളി
നൃത്തമാടിവരും വാനില്‍
വര്‍ഷ മേഘങ്ങള്‍ പീലി നീര്‍ത്തുന്നു
പ്രേമസംഗീതം പാടുന്നു
എന്നില്‍ നിന്നില്‍
മോഹം ചേരും ചേരും ചേരും
പ്രണയ പരാഗം കരളില്‍ വിതറും കവിതേ
(മഴ തുള്ളി തുള്ളി.....)

മേലെ മാനം ചേല മാറ്റിടുമ്പോള്‍
താഴെ ഭൂമി ദാഹം കൊണ്ടിടുന്നു
നിന്നില്‍ പ്രേമം വന്നു പൂവിടുമ്പോള്‍
എന്നില്‍ രാഗം മുത്തമിട്ടിടുന്നു
വരൂ മാരിവില്ലിന്‍ പ്രഭ പോലെ
മാനസത്തില്‍ കുളിരേകാന്‍
താമര മിഴിയില്‍ നാണം ഒതുക്കും പെണ്ണെ
പ്രണയ പരാഗം കരളില്‍ വിതറും കവിതേ
(മഴ തുള്ളി തുള്ളി.....)

മണ്ണില്‍ വര്‍ഷ ബിന്ദു വീണിടുമ്പോള്‍
സ്നേഹധാര നെഞ്ചിലൂറിടുന്നു
സാഗരത്തില്‍ ബിന്ദു ചേര്‍ന്നിടുമ്പോള്‍
നമ്മില്‍ പ്രേമ ഭാവം ഒത്തിടുന്നു
തരൂ പ്രേമ മന്ത്രം ലയിച്ചീടും
സ്നേഹ ഗീതം ധനു മാസ
ചന്ദ്രിക പോലെ മന്ദഹസിക്കും പെണ്ണേ
കനകപതംഗച്ചിറകുകള്‍ തോല്‍ക്കും അഴകേ
പ്രണയ പരാഗം കരളില്‍ വിതറും കവിതേ
(മഴ തുള്ളി തുള്ളി.....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mazha Thulli Thulli Thulli

Additional Info

Year: 
1977

അനുബന്ധവർത്തമാനം