യാമിനീ... (പൊൻകരങ്ങൾ)

യാമിനീ...
എന്റെ സ്വപ്‌നങ്ങള്‍ വാരിപ്പുണര്‍ന്നു 
മൂകമാം കാലത്തിൻ പൊൻകരങ്ങൾ
യാമിനീ...നീയുണരൂ (യാമിനീ... )

നെഞ്ചില്‍ തുളുമ്പുന്ന മോഹവുമായ്‌ 
ഞാനലയുന്നൊരീ വീഥികളില്‍  (2)
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാമോ
ഇന്നെൻ മനസ്സിന്റെ കൂട്ടുകാരാ (യാമിനീ...)

ഏതോ കിനാവിന്റെ തീരവും തേടി 
ഞാനൊഴുകൊന്നൊരീ യാമങ്ങളില്‍ (2)
എന്‍ജീവനാഥനെ ഒരുനോക്കുകാണാന്‍ 
എന്നുള്ളിൽ തീരാത്തൊരാത്മദാഹം 

യാമിനീ...
എന്റെ സ്വപ്‌നങ്ങള്‍ വാരിപ്പുണര്‍ന്നു 
മൂകമാം കാലത്തിൻ പൊൻകരങ്ങൾ
യാമിനീ...നീയുണരൂ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaaminee (ponkarangal)