സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍
സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും
സ്വപ്നലോലയാം സായാഹ്നമേ
തരൂ - തരൂ - സുരാഗങ്ങളേ - എൻ
ആത്മാവിന്‍ രാഗങ്ങളേ
(സ്വര്‍ണ്ണമാലകള്‍..)
നാദങ്ങളേ - സ്നേഹഭാവങ്ങളേ
സങ്കല്പത്തിന്‍ നാളങ്ങളേ
എന്നില്‍ വന്നു നിറയൂ
എന്നുള്ളില്‍ നൃത്തമാടൂ
സരളഹൃദയരാഗങ്ങള്‍
എന്നിലുണര്‍ത്തൂ
(സ്വര്‍ണ്ണമാലകള്‍..)
മോഹങ്ങളേ - സ്വപ്നരേണുക്കളേ
താരുണ്യത്തിന്‍ പ്രദീപങ്ങളേ
എന്നില്‍ വന്നു നിറയൂ
എന്നുള്ളിൽ അമൃതു ചൊരിയൂ
മധുര മൃദുവികാരങ്ങള്‍
എന്നിലുണര്‍ത്തൂ
(സ്വര്‍ണ്ണമാലകള്‍..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Swarna maalakal
Additional Info
Year:
1975
ഗാനശാഖ: