കണ്ടൂ മാമാ

കണ്ടൂ മാമാ കേട്ടൂ മാമീ
ഈ നുള്ളും കിള്ളും പാട്ടും കൂത്തും
എല്ലാം കണ്ടൂ ഞങ്ങള്‍
നിങ്ങള്‍ രണ്ടും ആദ്യം
കണ്ടുമുട്ടിച്ചേര്‍ന്ന രംഗങ്ങള്‍
(കണ്ടൂ മാമാ..)

കിണറ്റുകരയില്‍ വെള്ളമെടുക്കാന്‍
മാമിയൊരിക്കല്‍ പോയപ്പോള്‍
അടുത്ത വേലിക്കടുത്തു നിന്നു
ചൂളം കുത്തീ ഈ മാമന്‍
നിറഞ്ഞ പാത്രം തുളുമ്പി
വെള്ളം പുറത്തൊഴുകിപ്പോയിട്ടും
അറിഞ്ഞതില്ലീ മാമിയപ്പോൾ
സ്വപ്നം കണ്ടുനിന്നൂ
അയ്യയ്യോ മാമീടെ കവിളപ്പോള്‍ തുടുത്തല്ലോ
അമ്മമ്മോ മാമന്റെ കരളപ്പോള്‍ തുടിച്ചല്ലോ
(കണ്ടൂ മാമാ..)

അടുത്തവീട്ടിലെ കല്യാണത്തിന്
അരിയും പയറും പൊടിക്കുമ്പോള്‍
അകത്തളത്തിന്നടുത്ത വാതിലില്‍
ഒളിച്ചുനിന്നൂ ഈ മാമന്‍
ഉലക്ക മാറാന്‍ ഇടയ്ക്കു മാമി
അടുത്ത മുറിയില്‍ പോയപ്പോള്‍
അടുത്തു ചെന്നീ മാമനപ്പോള്‍
ഉമ്മയൊന്നു കൊടുത്തു
അയ്യയ്യോ മാമിക്ക് നാണപ്പൂ വിടര്‍ന്നല്ലോ
അമ്മമ്മോ മാമന്റെ മെയ്യൊക്കെ തരിച്ചല്ലോ
(കണ്ടൂ മാമാ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandu mama

Additional Info

Year: 
1975

അനുബന്ധവർത്തമാനം